/sathyam/media/post_attachments/ibjk5jYtIZoiKP7cQSh5.jpg)
ലണ്ടന്‍: 6.6 മില്യണ്‍ ഡോളര്‍ വിലവരുന്ന ആപ്പിള്‍ ഉത്പന്നങ്ങളുമായി പോയ ട്രക്ക് കൊള്ളയടിച്ചു. ഐഫോണ്‍ മുതല്‍ ആപ്പിള്‍ വാച്ചുകള്‍ വരെ മോഷണം പോയി. ഇംഗ്ലണ്ടിലെ നോര്‍ത്താംപ്റ്റണ്‍ഷയറിലെ എംവണ്‍ മോട്ടോര്‍വേയില്‍ നവംബര്‍ പത്തിനാണ് സംഭവം നടന്നത്.
ട്രക്ക് ഡ്രൈവറെയും സുരക്ഷാജീവനക്കാരനെയും ബന്ധിച്ച് റോഡില്‍ തള്ളി മോഷ്ടാക്കള്‍ വാഹനവുമായി കടന്നു കളയുകയായിരുന്നു. മറ്റൊരു സ്ഥലത്ത് എത്തിയതിന് ശേഷം മോഷ്ടാക്കള്‍ വസ്തുക്കള്‍ മറ്റൊരു ട്രക്കിലേക്ക് മാറ്റി. തുടര്‍ന്ന് ലട്ടര്‍വര്‍ത്തിലെ ഒരു നഗരത്തില്‍ വെച്ച് വീണ്ടും വാഹനം മാറ്റി.
മോഷ്ടാക്കളെ പിടികൂടാന്‍ ജനങ്ങളുടെ സഹായവും പൊലീസ് തേടിയിട്ടുണ്ട്. നവംബര്‍ പത്തിന് രാത്രി ഏഴിനും എട്ടിനും ഇടയില്‍ ഇതുവഴി കടന്നുപോയ വാഹനങ്ങള്‍ ശ്രദ്ധിച്ചിട്ടുളളവരോ, വാഹനങ്ങള്‍ കടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുളളവരോ പൊലീസുമായി ബന്ധപ്പെടണമെന്ന് അറിയിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us