യോഗമാണ് യോഗ; ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളുടെ കൂടിച്ചേരല്‍ !; ഏതു പ്രായം മുതല്‍ യോഗ അഭ്യസിച്ചു തുടങ്ങാം?; ചില പ്രധാന ചോദ്യങ്ങളും ഉത്തരങ്ങളും ഇതാ…

ഹെല്‍ത്ത് ഡസ്ക്
Saturday, June 20, 2020

കൂടിച്ചേരല്‍ (യോഗം )ആണ് യോഗ. ശാരീരികവും മാനസികവും ആത്മീയവും വൈകാരികവുമായ തലങ്ങളുെട കൂടിച്ചേരല്‍. ഇതിലൂെട ആര്‍ജിച്ചെടുക്കുന്ന പൂര്‍ണാരോഗ്യവും.

വെറുതെ യോഗ ചെയ്തിട്ടു കാര്യമില്ല. ഓരോ യോഗാഭ്യാസം ചെയ്യുമ്പോഴും മനസ്സ് ശരീരത്തിലേക്ക് േകന്ദ്രീകരിക്കണം. ഫലം എന്താണെന്ന് വ്യക്തമായി മനസ്സിലാക്കിയിരിക്കണം. യോഗ ചെയ്യുന്നു എന്നതല്ല, എങ്ങനെ ചെയ്യുന്നു എന്നതാണ് പ്രധാനം. യോഗയെക്കുറിച്ചുള്ള പ്രധാന സംശയങ്ങളും അവയ്കുള്ള വിദഗ്ധ മറുപടികളും ഇതാ.

ഏതു പ്രായം മുതൽ യോഗ അഭ്യസിച്ചു തുടങ്ങാം?

പത്തുവയസ്സ് മുതൽ കുട്ടികളെ യോഗ അഭ്യസിപ്പിച്ചു തുടങ്ങാം. ഈ പ്രായത്തിനു മുമ്പ് ഒരിടത്ത് തന്നെ അടങ്ങിയിരുന്ന് യോഗ ചെയ്യാനുള്ള സന്നദ്ധത കുട്ടികൾക്ക് ഉണ്ടാകില്ല. യോഗയോടുള്ള താത്പര്യമുണ്ടാക്കിയെടുത്ത് അത് പരിശീലിപ്പിക്കണമെങ്കിൽ ഈ പ്രായമെങ്കിലും ആകണം. ചെറിയ കളികളിലൂടെയും മറ്റും കുട്ടികൾക്ക് യോഗയോടുള്ള താത്പര്യം വർധിപ്പിക്കാം. മൃഗങ്ങളുടെയും മറ്റും പേരുകൾ ചേർത്തുള്ള യോഗ പോസുകളോട് കുട്ടിക്ക് താത്പര്യം കൂടും. മാർജാരാസനം (പൂച്ച), ശലഭാസനം (പൂമ്പാറ്റ), ഉഷ്ട്രാസനം (ഒട്ടകം) എന്നിവ ഉദാഹരണം.

ഹൈപ്പർ ആക്ടീവ് കുട്ടികൾക്ക് ശാന്തസ്വഭാവം വ രുത്താൻ യോഗ ശീലിപ്പിക്കാം. ഉത്സാഹക്കുറവുള്ള കുട്ടിയെക്കൊണ്ട് എല്ലാ ദിവസവും പ്രാണായാമം ചെയ്യിച്ചാൽ ഉത്സാഹവും സന്തോഷവും കൂടും. പഠനത്തില്‍ ശ്രദ്ധ, കാര്യങ്ങള്‍ ഗ്രഹിക്കാനുള്ള കഴിവ്, ശാരീരികക്ഷമത എന്നിവ കൂടുന്നതിനും യോഗ സഹായിക്കും.

ഏത് സമയമാണ് യോഗ ചെയ്യാന്‍ ഏറ്റവും നല്ലത്?

രാവിലെയോ വൈകിട്ടോ യോഗ ചെയ്യാം. പക്ഷേ, പുലർച്ചെ പ്രഭാതകൃത്യങ്ങൾക്കു ശേഷം വെറുംവയറ്റി ൽ യോഗ ചെയ്യുന്നതാണ് ഏറ്റവും ഉത്തമം. ആഹാരത്തിനു ശേഷം ഉടനേ യോഗ ചെയ്യരുത്. പ്രധാന ആഹാരത്തിനു ശേഷം മൂന്നര മണിക്കൂർ കഴിഞ്ഞും ലഘുഭക്ഷണത്തിനു ശേഷം ഒരുമണിക്കൂർ കഴിഞ്ഞും യോഗ ചെയ്യാം.

എല്ലാ യോഗമുറകളും എല്ലാവർക്കും ചെയ്യാൻ സാധിക്കുമോ?

ഇല്ല. ഓേരാരുത്തരുടെയും ശരീരത്തിന്റെ വഴക്കവും ആരോഗ്യസ്ഥിതിയും അനുസരിച്ചേ യോഗമുറകൾ ചെയ്യാവൂ. തുടക്കക്കാർക്കും പ്രായമുള്ളവർക്കും അധികം പ്രയാസമില്ലാത്ത യോഗമുറകള്‍ ചെയ്യാം. യോഗാഭ്യാസം ആവർത്തിക്കുമ്പോൾ അതിന്റെ പടി കൂടി വിലയിരുത്തണം. അങ്ങനെയേ കൃത്യമായ നില (പൊസിഷന്‍)കളിലേക്ക് എത്താൻ സാധിക്കൂ. ശിഥിലീകരണ വ്യായാമങ്ങള്‍ (വാമിങ് അപ് എക്സര്‍െെസസ്) െചയ്ത് ശരീയം അയവു വരുത്തിയതിനു േശഷമേ യോഗ ചെയ്യാവൂ. ഇല്ലെങ്കില്‍ കൊളുത്തിപ്പിടിക്കാന്‍ സാധ്യതയുണ്ട്.

ഗർഭിണികൾക്ക് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

ഗർഭിണികൾക്കും യോഗ ചെയ്യാം. ശരീരത്തിന് വലിച്ചില്‍ (സ്ട്രെച്ചിങ്) വരുന്ന തരം യോഗാമുറകളാണ് ചെയ്യേണ്ടത്. പക്ഷേ, ഗർഭകാലത്തിന്റെ ഓരോ ഘട്ടത്തിലും ചെയ്യേണ്ട യോഗ മുറകൾ ഏതൊക്കെയെന്ന് യോ ഗാചാര്യനോട് ചോദിച്ച് മനസ്സിലാക്കി വേണം ചെയ്യാൻ. ഓരോരുത്തരുടെയും ആരോഗ്യസ്ഥിതി അനുസരിച്ച് ഡോക്ടറുടെ ഉപദേശവും തേടണം.

സുഖപ്രസവത്തിനു സഹായിക്കുന്ന യോഗമുറകളുണ്ട്. അവയെക്കുറിച്ചും യോഗ പഠിപ്പിക്കുന്നവരോടു ചോദിച്ച് മനസിലാക്കാം. പ്രസവശേഷമുള്ള ചാടിയ വയർ, അമിതവണ്ണം, ഇടുപ്പിലെ കൊഴുപ്പ് എന്നിവയെല്ലാം യോഗാസനങ്ങളിലൂടെ ഒഴിവാക്കാം. ഇതിലൂടെ ആകാരഭംഗി വീണ്ടെടുക്കാനും ശാരീരിക സൗന്ദര്യം നിലനിര്‍ത്താനും സാധിക്കും.

മാനസിക പിരിമുറുക്കങ്ങൾക്ക് യോഗ പരിഹാരമാണോ?

ശ്വാസത്തിന്റെ താളത്തിനൊത്താണ് യോഗ ചെയ്യുന്നത്. ഇത് ശരീരത്തിലെ ഓക്സിജന്റെ ചംക്രമണത്തെ ഉത്തേജിപ്പിക്കും. ശരീരത്തെ ശുദ്ധീകരിക്കുന്നതിനും ഉ ത്സാഹവും ഊർജവും കൂടുന്നതിനും ഇതു നല്ലതാണ്.

ശരീരത്തിലെ പ്രാണനെ നിയന്ത്രിക്കുന്ന ക്രിയകളാണു പ്രാണായാമം. യോഗാസനങ്ങളോടൊപ്പം പ്രാണായാമവും പതിവാക്കിയാൽ മാനസികസമ്മർദ്ദം അ കലും. ദേഷ്യം വന്നാൽ പൊട്ടിത്തെറിക്കുന്ന സ്വഭാവമുള്ളവർക്കും വിഷാദമുള്ളവർക്കും യോഗ പരിഹാരമേകും. മൈഗ്രേൻ, ഏകാഗ്രതക്കുറവ് എന്നിവയ്ക്കും യോഗ പരിഹാരമാണ്.

ആർത്തവ സമയത്ത് യോഗ ചെയ്യുന്നതിൽ കുഴപ്പമുണ്ടോ?

ആർത്തവസമയത്ത് യോഗ ചെയ്യാൻ പാടില്ല എന്ന് നിഷ്കർഷിക്കുമായിരുന്നു. എന്നാൽ ഇന്ന് അങ്ങനെയില്ല. അതികഠിനമായ യോഗാ മുറകൾ ഒഴിവാക്കി ആർത്തവസമയത്തും യോഗ ചെയ്യാം. ആദ്യമായി യോഗ ചെയ്തു തുടങ്ങുമ്പോൾ ആർത്തവകാലത്ത് ചില പ്രശ്നങ്ങളുണ്ടായേക്കാം എങ്കിലും പതിവായി യോഗ ചെയ്യുന്നതോടെ ആർത്തവ ബുദ്ധിമുട്ടുകളെല്ലാം മാറും.

യോഗ പതിവായി ചെയ്താൽ പ്രതിരോധ ശക്തി വർധിക്കുമോ?

ഏതെങ്കിലും ശരീരഭാഗങ്ങളിലേക്ക് ഊർജത്തിന്റെ പ്രവാഹം സുഗമമാകാതെ വരുമ്പോഴാണ് അസുഖമുണ്ടാകുന്നത് എന്ന് യോഗാശാസ്ത്രം പറയുന്നു. യോഗയിലൂടെ മാത്രം രോഗം മാറ്റാമെന്ന ധാരണ ശരിയല്ല. ശ്വസനക്രിയയും പ്രാണായാമവും ചെയ്താൽ ഊർജപ്രവാഹം ശരീരത്തിന്റെ എല്ലാ ഭാഗത്തേക്കുമുണ്ടാകും. ഇത് പ്രതിരോധശക്തി കൂട്ടും.

യോഗ ചെയ്യുന്നവർ ആഹാരത്തിൽ എന്തൊക്കെ ശ്രദ്ധിക്കണം?

മിതഭക്ഷണമാണ് ഉചിതം. അധികം കൊഴുപ്പുള്ളതും മ ധുരമുള്ളതും ഒഴിവാക്കണം. വറുത്തവയും പൊരിച്ചവയും കുറയ്ക്കണം. ഇടയ്ക്കിടെ എന്തെങ്കിലും കൊറി ക്കുന്ന ശീലം നല്ലതല്ല. വിശപ്പുള്ളപ്പോൾ മാത്രം കഴിക്കുക. പതിവായി യോഗ ചെയ്യുന്നവർ ധാരാളം വെള്ളം കുടിക്കണം. ധാന്യങ്ങളും പച്ചക്കറികളും പഴങ്ങളും ഇലക്കറികളും മോരും തൈരും നെയ്യും മറ്റും ഭക്ഷണത്തിൽ കൂടുതൽ ഉൾപ്പെടുത്തണം. ഒരു മണിക്കൂർ തീവ്രമായ യോഗാസനങ്ങൾ ചെയ്താൽ അധിക കാലറി ശരീരത്തിൽ നിന്ന് എരിച്ചുകളയാൻ സാധിക്കും എന്നുകരുതി അമിതഭക്ഷണം, അമിതവ്യായാമം എന്ന രീതി ശീലിക്കുന്നതും നല്ലതല്ല.

മെഡിസിനൽ യോഗ, യോഗ തെറപ്പി എന്നിവ എന്താണ് ?

യോഗയിലൂടെ രോഗ ചികിത്സ നടത്തുന്നതിനാണ് യോഗ തെറപ്പി എന്നു പറയുന്നത്. യോഗയെ മരുന്നായി കാണുന്നതാണ് മെഡിസിനൽ യോഗ. പക്ഷേ, പാരമ്പര്യമായി പറഞ്ഞാൽ യോഗ ഒരു ചികിത്സാരീതിയല്ല. അസുഖം ഉണ്ടാകാതെ ആരോഗ്യവാനായി ഇരിക്കാൻ യോഗ സഹായിക്കും. പക്ഷേ, രോഗം വന്ന ശേഷം യോഗയിലൂടെ അത് മാറ്റാം എന്നു വിചാരിക്കുന്നത് തെറ്റിദ്ധാരണയാണ്. എന്നാൽ ഓരോ ശരീരഭാഗത്തിന്റെയും ആരോഗ്യം വർധിപ്പിക്കാനും രോഗസാധ്യത കുറയ്ക്കാനുമുള്ള യോഗാസനങ്ങളുണ്ട്.

യോഗയും മതവിശ്വാസവുമായി ബന്ധമുണ്ടോ ?

യോഗ മതത്തിന് അതീതമായ ആത്മീയശാസ്ത്രമാണ്. പ്രത്യേക മതവുമായോ വിശ്വാസവുമായോ ഇതിനു ബന്ധമില്ല. ശാരീരികവും മാനസികവും ആത്മീയവുമായ തലങ്ങളുെട യോഗത്തിലൂെട പ്രപഞ്ചശക്തിയായ ഈശ്വരനിലേക്ക് അടുക്കുക, ഒന്നാകുക എന്നതാണു യോഗ എന്ന വാക്കുകൊണ്ട് അർഥമാക്കുന്നത്.

 

×