Advertisment

കൊവിഡ് മൂന്നാം തരംഗം ഉടനെന്ന് ഐഎംഎ; നിയന്ത്രണങ്ങളില്‍ വിട്ടുവീഴ്ച പാടില്ല; ആഘോഷങ്ങൾ പിന്നീടാകാം; കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്ക് ജാഗ്രത നിർദ്ദേശം

New Update

publive-image

Advertisment

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് മൂന്നാം തരംഗം ഉടനെ ഉണ്ടാകുമെന്ന മുന്നറിയിപ്പുമായി ഐഎംഎ. അടുത്ത മൂന്ന് മാസങ്ങൾ നിർണ്ണായകമാണെന്നും കടുത്ത ജാഗ്രത വേണമെന്നും ഐഎംഎ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി. ഉത്സവാഘോഷങ്ങളടക്കം മാറ്റിവയ്ക്കണമെന്നും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും, ആരാധനാലയങ്ങളിലും കടുത്ത നിയന്ത്രണം വേണമെന്നും ഐഎംഎ ആവശ്യപ്പെട്ടു.

രോഗവ്യാപനത്തിന്റെ നിര്‍ണായക ഘട്ടത്തില്‍ രാജ്യത്തെ പലയിടത്തും അധികൃതരും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതില്‍ കാണിക്കുന്ന അലംഭാവത്തില്‍ ഐഎംഎ ആശങ്ക പ്രകടിപ്പിച്ചു. ആഗോളതലത്തില്‍ ലഭ്യമായ തെളിവുകളും ചരിത്രവും പരിശോധിച്ചാല്‍ ഏതൊരു മഹാമാരിക്കും മൂന്നാം തരംഗം സുനിശ്ചിതമാണ്.

വിനാശകരമായ രണ്ടാം തരംഗത്തില്‍ നിന്ന് അടുത്തിടെയാണ് രാജ്യം പുറത്തുകടന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്കാരുകളും പൊതുജനങ്ങളും കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാതെ വലിയതോതില്‍ കൂട്ടംചേരുന്നത് അപകടകരമാണെന്നും ഐഎംഎ പ്രസ്താവനയില്‍ വ്യക്തമാക്കി.

രാജ്യത്തെ സർക്കാരും ജനങ്ങളും കോവിഡ് മാനദണ്ഡങ്ങളൊന്നും മുഖവിലയ്ക്കെടുക്കാതെ കൂട്ടംകൂടുകയാണ്. വിനോദയാത്ര, തീർഥാടനം, മതപരമായ ആഘോഷങ്ങൾ എല്ലാം ആവശ്യമുള്ളവയാണ്. എന്നാൽ കുറച്ചു മാസങ്ങൾ കൂടി കാത്തിരിക്കണം. ഇവയെല്ലാം വീണ്ടും ആരംഭിക്കുന്നതും വാക്സിനേഷനില്ലാതെ ജനങ്ങളെ പ്രവേശിപ്പിക്കുന്നതും മൂന്നാം തരംഗത്തിലേക്കുള്ള സുപ്പർ സ്പെർഡാകാൻ വേദിയൊരുക്കുകയാണ്.

കോവിഡ് രോഗിയെ ചികിത്സിക്കുകയും അതിലൂടെ സാമ്പത്തിക മേഖലയില്‍ ആഘാതങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതിനേക്കാള്‍ നല്ലത് സാമ്പത്തിക നഷ്ടം സഹിച്ച് ഇത്തരം വലിയ ആള്‍ക്കൂട്ടങ്ങള്‍ ഒഴിവാക്കുന്നതാണ്. കഴിഞ്ഞ ഒന്നര വര്‍ഷത്തിലെ അനുഭവത്തില്‍ വാക്‌സിനേഷനിലൂടെയും കോവിഡ് മാനണ്ഡദങ്ങള്‍ പാലിക്കുന്നതുവഴിയും രണ്ടാം തരംഗത്തിന്റെ ആഘാതം ലഘൂകരിക്കാനായിട്ടുണ്ടെന്നും ഐഎംഎ വ്യക്തമാക്കി.

covid ima
Advertisment