തിരുപ്പതിയിലെ ബുക്കിംഗ് ക്യാൻസൽ ,ഭക്തർക്ക് പണം റീഫണ്ട് ചെയ്യുന്നു !

പ്രകാശ് നായര്‍ മേലില
Friday, May 29, 2020

കോവിഡ് വ്യാപനം അവസാനിക്കാത്ത സാഹചര്യത്തിൽ തിരുപ്പതി ക്ഷേത്രത്തിലെ ദർശനം ,പൂജാകർ മ്മങ്ങൾ, ലോഡ്ജുകൾ ,ധർമ്മശാല എന്നിവയ്ക്കായി ജൂൺ 30 വരെ ഭക്തർ ചെയ്തിട്ടുള്ള എല്ലാ ബുക്കിംഗുകളും ക്യാൻസൽ ചെയ്തിരിക്കുകയാണ്.

ഭക്തർക്ക് ഉടനടിയായി അവരുടെ പണം റീഫണ്ട് ചെയ്യപ്പെടുന്നു. അതിനായി ബുക്കുചെയ്തവർ അവരുടെ ബുക്കിംഗ് – ബാങ്ക് വിവരങ്ങൾ ( അക്കൗണ്ട് നമ്പർ IFSC കോഡ് സഹിതം ) Refundesk_1@tirumala.org യിലേക്ക് മെയിൽ ചെയ്യേണ്ടതാണ്. വെരിഫിക്കേഷനുശേഷം പണം റീഫണ്ട് ചെയ്യുന്നതാണെന്ന് TTD ട്രസ്റ്റ് അറിയിക്കുന്നു.

എന്നാൽ ശ്രീ വെങ്കടേശ്വരാലയ നിർമ്മാണ ട്രസ്റ്റിന് ((SRIVANI)) 10000 രൂപ വീതം സംഭാവന നൽകിയവരുടെ പണം മടക്കിനൽകുന്നതല്ല. അവർക്ക് ക്ഷേത്രം തുറക്കുമ്പോൾ മുൻഗണനയനുസരിച്ച് പ്രത്യേക ദർശനം അനുവദിക്കുന്നതാണ്.

ഭഗവാൻ തിരുപ്പതി ബാലാജിയുടെ ലഡ്ഡുപ്രസാദം ആഗ്രഹിക്കുന്നവർക്കായി 50 രൂപയ്ക്കു ലഭിച്ചിരുന്ന 175 ഗ്രാമുള്ള ലഡ്ഡു പകുതിവിലയ്ക്ക് (25 രൂപ) ഇപ്പോൾ ലഭ്യമാക്കിവരുന്നുണ്ട്. ആന്ധ്രാപ്രദേശിലെ 13 ജില്ലകളിലും ഹൈദരാബാദ്,ചെന്നൈ,ബാംഗ്ലൂർ എന്നിവിടങ്ങളിലുള്ള തിരുപ്പതി ഇൻഫോർമേഷൻ സെന്ററുകൾ വഴിയുമാണ് ലഡ്ഡുവിതരണം നടത്തിവരുന്നത്.

തിരുപ്പതിയിലെ ലഡ്ഡുപ്രസാദം അധികം അളവിൽ വേണ്ടവർക്ക് അതെത്തിച്ചുകൊടുക്കാനും ഏർപ്പാടുകൾ ചെയ്തിട്ടുണ്ടെന്ന് തിരുപ്പതി തിരുമല ദേവസ്ഥാനം ട്രസ്റ്റ് ചെയർമാൻ വൈ.എസ് .സുബ്ബറെഡ്ഢി അറിയിച്ചു.

×