New Update
Advertisment
തിരുവനന്തപുരം: തിരുവല്ലയിലെ പോക്സോ കേസ് ഇരകളെ പാര്‍പ്പിക്കുന്ന കേന്ദ്രത്തില്‍നിന്ന് കാണാതായ രണ്ടു പെണ്‍കുട്ടികളെ കണ്ടെത്തി. 16,15 വയസുളള രണ്ട് പെണ്‍കുട്ടികളെ തമ്ബാനൂര്‍ റെയില്‍വെ സ്റ്റേഷനില്‍ നിന്നാണ് പോലീസ് കണ്ടെത്തിയത്.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് പോക്സോ അഭയകേന്ദ്രത്തില്‍ നിന്ന് വെണ്‍പാലവട്ടം, തുവലശേരി സ്വദേശിനികളായ പെണ്‍കുട്ടികളെ കാണാതായത്. നാല് പെണ്‍കുട്ടികളാണ് അഭയകേന്ദ്രത്തിലുണ്ടായിരുന്നത്. പിന്നാലെ ഇവര്‍ക്കായി പോലീസ് തെരച്ചില്‍ ശക്തമാക്കുകയായിരുന്നു.