Advertisment

ലോക്ക്ഡൗൺ ലംഘിച്ച് ഞായറാഴ്ച തിരുവല്ല കുറ്റൂരിൽ സിപിഎം പൊതുയോ​ഗം: സംസ്ഥാന നേതാക്കളും നൂറോളം പ്രവർത്തകരും പരിപാടിക്കെത്തി

New Update

പത്തനംതിട്ട: പുതുതായി പാ‍ർട്ടിയിൽ ചേ‍ർന്ന 49 കുടുംബങ്ങളെ വരവേൽക്കുന്ന സിപിഎം പരിപാടി വലിയ ആൾക്കൂട്ടമായി മാറി. ഞായറാഴ്ചയാണ്‌ ലോക്ക്ഡൗൺ ലംഘിച്ച് തിരുവല്ല കുറ്റൂരിൽ സിപിഎം പൊതുയോ​ഗം സംഘടിപ്പിച്ചത്‌.  പാ‍ർട്ടിയിലേക്ക് പുതുതായി ചേ‍ർന്നവർ കൂടാതെ സിപിഎം അണികളും പരിപാടിക്കെത്തിയിരുന്നു.

Advertisment

publive-image

സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ ജെ തോമസ്, സംസ്ഥാന കമ്മറ്റി അംഗം കെ അനന്തഗോപൻ, ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു അടക്കുമുള്ള നേതാക്കളും സിപിഎം സർക്കാർ നടപ്പാക്കുന്ന ലോക്ക്ഡൗൺ ലംഘിച്ചുള്ള പരിപാടിക്ക് എത്തിയിരുന്നു.

അതേസമയം പരിപാടിക്ക് ധാരാളം പേർ എത്തിയിരുന്നുവെങ്കിലും ആൾക്കൂട്ടമുണ്ടായിട്ടില്ലെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു പറഞ്ഞു. പരിപാടിക്ക് വന്നവർ മാലയിട്ട് മാറി നിൽക്കുകയായിരുന്നുവെന്നും ഉദയഭാനും വിശദീകരിക്കുന്നു.

cpm
Advertisment