കോഴിക്കോട്‌

തിരുവമ്പാടി കെഎസ്ആര്‍ടിസി സബ് ഡിപ്പോ – പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കും: മന്ത്രി ആന്റണി രാജു

മജീദ്‌ താമരശ്ശേരി
Tuesday, July 27, 2021

തിരുവമ്പാടി: തിരുവമ്പാടിയില്‍ പ്രവര്‍ത്തിച്ചുക്കൊണ്ടിരിക്കുന്ന കെഎസ്ആർടിസി സബ് ഡിപ്പോയുടെ കെട്ടിട നിര്‍മാണത്തിന് പുതുക്കിയ ഭരണാനുമതി നല്‍കുന്നതിന് നടപടികള്‍ സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി. ആന്റണി രാജു എംഎൽഎ ലിൻ്റോ ജോസഫിൻ്റെ സബ്മിഷന് മറുപടിയായി നിയമസഭയില്‍ പ്രഖ്യാപിച്ചു.

ഗ്രാമപഞ്ചായത്ത് ഈ ആവശ്യത്തിനായി ഏറ്റെടുത്ത സ്ഥലം കെഎസ്ആർടിസിക്ക് കൈമാറുന്ന മുറയ്ക്കായിരിക്കും ഭരണാനുമതി ലഭ്യമാവുക.  ഇത് സംബന്ധിച്ച സാങ്കേതിക വിഷയങ്ങള്‍ 26-08-2021ന് ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ കോഴിക്കോട് വെച്ച് ചേരുന്ന യോഗത്തിൽ പരിഹരിക്കുമെന്നും മന്ത്രി അറിയിച്ചു.

2010 ൽ പ്രവർത്തനം ആരംഭിച്ച കെഎസ് ആർടിസി സബ് ഡിപ്പോ നിർമ്മാണത്തിന് 2016-17 ൽ മുൻ എംഎൽഎ ജോർജ് എം തോമസ് 3 കോടി രൂപ അനുവദിച്ചെങ്കിലും നിർമ്മാണം തുടങ്ങിയിരുന്നില്ല. സ്ഥലത്തിന്റെ തരംമാറ്റം, കൈമാറ്റം, കരാർ കമ്പിനി പിൻവാങ്ങൽ എന്നിവ മൂലമാണ് ഡിപ്പോ നിർമ്മാണം വൈകിയത്.

×