സര്‍ക്കാരിന് തിരിച്ചടി : തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവല്‍ക്കരണം സ്റ്റേചെയ്യാനാവില്ലെന്ന് ഹൈക്കോടതി

New Update

കൊച്ചി: തിരുവനന്തപുരം വിമാനത്താവള കൈമാറ്റം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി നിരാകരിച്ചു. ബന്ധപ്പെട്ട എല്ലാ കക്ഷികളുടെയും വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചു. ഹര്‍ജി സെപ്തംബര്‍ 15ന് പരിഗണിക്കും.

Advertisment

publive-image

വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സംസ്ഥാനം ഹൈക്കോടതിയെ സമീപിച്ചത്. ഇത് നിരസിച്ച കോടതി, കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകളും അടുത്ത മാസം ഹര്‍ജി പരിഗണിക്കുമ്പോള്‍ സര്‍ക്കാരിന് ഹാജരാക്കാമെന്നും വ്യക്തമാക്കി.

Advertisment