New Update
പോത്തൻകോട് :കിളിയെ പിടിക്കാൻ കയറവെ തെങ്ങൊടിഞ്ഞു താഴെ വീണു കീഴാവുർ കട്ടച്ചിറക്കോണം വെളളൂർ ചെമ്പകശേരിയിൽ വാടകയ്ക്കു താമസിക്കുന്ന പേരൂർക്കട സ്വദേശി ബി.ദീപു (39) മരിച്ചു. ശനി വൈകിട്ട് മൂന്നോടെ മുകൾഭാഗം നശിച്ച തെങ്ങിൽ കിളിക്കൂടു കണ്ട് കിളിയെ പിടിക്കാൻ കയറിയതായിരുന്നു.
Advertisment
25 അടിയോളം ഉയരത്തിൽ എത്തുമ്പോഴേക്കും തെങ്ങൊടിഞ്ഞ് ദീപു താഴെ വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു. കൂലിപ്പണി തൊഴിലാളിയായിരുന്നു. സംസ്കാരം നടന്നു. ഭാര്യ രശ്മി. മക്കൾ നിധിൻകൃഷ്ണ, നിഖിൽകൃഷ്ണ.