കിളിയെ പിടിക്കാന്‍ തെങ്ങില്‍കയറി; 25 അടിയോളം ഉയരത്തില്‍ എത്തിയപ്പോഴേക്കും തെങ്ങ് ഒടിഞ്ഞു വീണു; 39കാരന് ദാരുണാന്ത്യം; സംഭവം പോത്തന്‍കോട്‌

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, June 1, 2020

പോത്തൻകോട് : കിളിയെ പിടിക്കാൻ കയറവെ തെങ്ങൊടിഞ്ഞു താഴെ വീണു കീഴാവുർ കട്ടച്ചിറക്കോണം വെളളൂർ ചെമ്പകശേരിയിൽ വാടകയ്ക്കു താമസിക്കുന്ന പേരൂർക്കട സ്വദേശി ബി.ദീപു (39) മരിച്ചു. ശനി വൈകിട്ട് മൂന്നോടെ മുകൾഭാഗം നശിച്ച തെങ്ങിൽ കിളിക്കൂടു കണ്ട് കിളിയെ പിടിക്കാൻ കയറിയതായിരുന്നു.

25 അടിയോളം ഉയരത്തിൽ എത്തുമ്പോഴേക്കും തെങ്ങൊടിഞ്ഞ് ദീപു താഴെ വീണു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും വൈകിട്ട് മരിച്ചു. കൂലിപ്പണി തൊഴിലാളിയായിരുന്നു. സംസ്കാരം നടന്നു. ഭാര്യ രശ്മി. മക്കൾ നിധിൻകൃഷ്ണ, നിഖിൽകൃഷ്ണ.

×