New Update
/sathyam/media/post_attachments/GdtCcOhyYl59GmHFzG8g.jpg)
തിരുവനന്തപുരം: തിരുവനന്തപുരത്ത് ഫോര്‍ട്ട് പൊലീസ് സ്റ്റേഷനില്‍ മോഷണക്കേസില്‍ കസ്റ്റഡിയില്‍ എടുത്തയാള്‍ തൂങ്ങിമരിച്ചു. അൻസാരി എന്നയാളാണ് തൂങ്ങി മരിച്ചത്. മൊബൈൽ ഫോൺ മോഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. വൈകിട്ട് നാട്ടുകാരാണ് പിടിച്ച് പോലീസിന് കൈമാറിയത്.
Advertisment
ഞായറാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാണ് ഇയാളെ നാട്ടുകാര്‍ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചത്. സ്റ്റേഷനിൽ എത്തിച്ച ഇയാൾ ബാത്റൂമിൽ വെച്ചു തൂങ്ങുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കിഴക്കേകോട്ടയില്‍ നിന്നും മൊബൈൽ മോഷ്ടിച്ചുവെന്ന് ആരോപിച്ച് നാട്ടുകാര്‍ പിടികൂടിയെ അന്‍സാരിയെ പൊലീസെത്തി സ്റ്റേഷനിലേക്ക് കൊണ്ടു പോവുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us