തിരുവനന്തപുരത്ത് പ്രമുഖ ഹോട്ടലില്‍ യുവതിക്കു നേരെ പട്ടാപ്പകല്‍ ഹോട്ടല്‍ ജീവനക്കാരന്‍റെ പീഡന ശ്രമം

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, December 7, 2019

തിരുവനന്തപുരം : തലസ്ഥാനത്തെ പ്രമുഖ ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൈ കഴുകുന്നതിനിടെ യുവതിക്കു നേരെ ഹോട്ടല്‍ ജീവനക്കാരന്‍റെ പീഡന ശ്രമം.

തിരുവനന്തപുരം, പാളയം ചന്തയ്ക്ക് സമീപമുള്ള പ്രശസ്ത ഹോട്ടലിലാണ് സംഭവം. ഭക്ഷണം കഴിക്കാനെത്തിയ യുവതിയെയാണ് അന്യ സംസ്ഥാന തൊഴിലാളി കടന്നു പിടിച്ചത്.

ഭക്ഷണം കഴിച്ചു കഴിഞ്ഞതിന് ശേഷം കൈ കഴുകുന്നതിനിടയിലായിരുന്നു അതിക്രമം. സംഭവുമായി ബന്ധപ്പെട്ട് ഹോട്ടല്‍ ജീവനക്കാരനായ ജാര്‍ഖണ്ഡ് സ്വദേശിയായ രാംചതുര്‍ ധുരിയെ കന്റോണ്‍മെന്റ് പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ സംബന്ധിച്ച വാര്‍ത്തകള്‍ കൊണ്ട് രാജ്യം പരിഭ്രാന്തിയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന തലസ്ഥാനത്ത് ഭരണ സിരാകേന്ദ്രത്തിനു തൊട്ടടുത്ത് നാണംകെട്ട സംഭവം അരങ്ങേറിയത് .

×