തിരുവനന്തപുരം: കൊവിഡ് ബാധിച്ച് മരിച്ച തിരുവനന്തപുരം വഞ്ചിയൂർ സ്വദേശിയുടെ സ്രവ പരിശോധന വൈകിയതിൽ വിശദീകരണവുമായി ജനറൽ ആശുപത്രി അധികൃതരും മെഡിക്കൽ കോളേജും.
/sathyam/media/post_attachments/aSE1IgQnrQz9vqm602js.jpg)
കൊവിഡിന്‍റെ മറ്റ് ലക്ഷണങ്ങൾ ഉണ്ടായിട്ടും ജലദോഷമില്ലാത്തത് കൊണ്ടാണ് സ്രവമെടുക്കാതിരുന്നതെന്നാണ് ജനറൽ ആശുപത്രിയുടെ വിശദീകരണം. ഗുരുതര ശ്വാസകോശരോഗികൾക്ക് പരിശോധന നിർബന്ധമാണെന്ന പ്രോട്ടോക്കോൾ ഇല്ലെന്നാണ് മെഡിക്കൽ കോളേജിൻറെ നിലപാട്.
വഞ്ചിയൂർ സ്വദേശി എസ് രമേശൻ മരിച്ചശേഷം മാത്രം സ്രവപരിശോധന നടത്തിയത് വിവാദമായിരുന്നു. ജനറൽ ആശുപത്രിക്കും മെഡിക്കൽ കോളേജ് ആശുപത്രിക്കും വീഴ്ച പറ്റിയെന്ന് കളക്ടർ വ്യക്തമാക്കിയിരുന്നു. പരിശോധന വൈകിയതിനുള്ള കാരണമായി രണ്ട് ആശുപത്രി അധികൃതരും നൽകിയ വിശദീകരണമാണ് പുറത്തുവന്നത്.
മെയ് 23ന് ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ തന്നെ രമേശന് പനിയും ശ്വാസംമുട്ടലുമുണ്ട്. പക്ഷെ കൊവിഡ് പരിശോധന നടത്താതിരുന്നതിന് കാരണമായി ആശുപത്രി അധികൃതർ ചൂണ്ടിക്കാണിക്കുന്നത് രമേശന് ജലദോഷമോ തൊണ്ടവേദനയോ ഇല്ലായിരുന്നു എന്നതാണ്. ഗുരുതര ശ്വാസകോശ രോഗിയായ രമേശൻ ചികിത്സയോട് പ്രതികരിച്ചതിനാലും കൊവിഡ് സമ്പർക്ക സാധ്യതയില്ലാതിരുന്നതിനാലും അത്തരം സംശയങ്ങളുണ്ടായില്ലെന്നും വിശദീകരണമുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us