ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Saturday, November 16, 2019

തിരുവനന്തപുരം : പാൽക്കുളങ്ങരയിൽ കയറിൽ തൂക്കിയിട്ട നിലയിൽ കണ്ടെത്തിയ, ഗർഭിണിയായ പൂച്ചയെ കെട്ടിത്തൂക്കി കൊന്നതാണെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. കഴിഞ്ഞ ഞായറാഴ്ചയാണ് പൂച്ചയുടെ മൃതദേഹം കണ്ടെത്തിയത് . മൃഗാവകാശ പ്രവർത്തകരുടെ പരാതിയിൽ വഞ്ചിയൂർ പൊലീസ് സ്ഥലത്തെത്തി പൂച്ചയുടെ മൃതശരീരം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു.

പൂച്ചയെ കൊന്നവരെ കണ്ടെത്താനുള്ള അന്വേഷണം തുടങ്ങിയതായി പൊലീസ് അറിയിച്ചു. ക്ലബ് ഭാരവാഹികളുടെയും പരിസരവാസികളുടെയും മൊഴി രേഖപ്പെടുത്തി. സംഭവദിവസം സ്ഥലത്തില്ലായിരുന്നുവെന്ന മറുപടിയാണ് ക്ലബ് ഭാരവാഹികൾ നൽകിയത്.

×