കാര്യവട്ടം ട്വന്റി-20 യിൽ ഇന്ത്യക്ക് തോൽവി : വിന്‍ഡീസിന്റെ ജയം എട്ട് വിക്കറ്റിന്

സ്പോര്‍ട്സ് ഡസ്ക്
Sunday, December 8, 2019

തിരുവനന്തപുരം: കാര്യവട്ടത്ത് തിങ്ങിനിറഞ്ഞ ആയിക്കണക്കിന് കാണികളെ നിരാശയിലാഴ്ത്തി രണ്ടാം ട്വന്റി 20യില്‍ ടീം ഇന്ത്യയെ വിന്‍ഡീസ് തോല്‍പ്പിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 171 റണ്‍സ് വിജയ ലക്ഷ്യം ലെന്‍ഡല്‍ സിമ്മണ്‍സിന്റെ അര്‍ധ സെഞ്ച്വറിയുടെ(67) ബലത്തില്‍ ഒന്‍പത് പന്ത് ശേഷിക്കേ അടിച്ചെടുക്കുകയായിരുന്നു. തുടര്‍ച്ചയായ ഏഴ് തോല്‍വികള്‍ക്ക് ശേഷമാണ് വിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്.

നേരത്തേ ടോസ് നേടിയ വിന്‍ഡീസ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ശിവം ഡുബെയുടെ അര്‍ധസെഞ്ചറിയുടെ പിന്‍ബലത്തിലാണ് ഇന്ത്യ അല്‍പമെങ്കിലും ഭേദപ്പെട്ട സ്‌കോറിലെത്തിയത്. ഓപണര്‍ കെ.എല്‍ രാഹുല്‍, രോഹിത് ശര്‍മ, ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയവര്‍ നിരാശപ്പെടുത്തി.

ക്യാപ്റ്റന്‍ വിരാട് കോലി 19 റണ്‍സെടുത്ത് സറിക് വില്യംസിന്റെ പന്തില്‍ പുറത്താവുകയായിരുന്നു. വിന്‍ഡീസിനായി കെസറിക് വില്യംസ് ഹെയ്ഡന്‍ വാല്‍ഷ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

×