Advertisment

24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാൻ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു

New Update

തിരുവനന്തപുരം: 24 മണിക്കൂറും സജീവമാകുന്ന സുരക്ഷിത കേന്ദ്രമാകാൻ തിരുവനന്തപുരം നഗരം ഒരുങ്ങുന്നു. നിരത്തുകളും കച്ചവടസ്ഥാപനങ്ങളും കോര്‍പ്പറേഷന്‍ നിശ്ചയിക്കുന്ന പ്രത്യേക പ്രദേശങ്ങളില്‍ ആരംഭിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.

Advertisment

publive-image

സുരക്ഷിതമായും മെച്ചപ്പെട്ട രീതിയിലും ഇത് നടപ്പാക്കുന്നുവെന്നു ഉറപ്പുവരുത്താന്‍ ടൂറിസം, പൊലീസ്, തദ്ദേശസ്വയംഭരണ വകുപ്പ്, തൊഴില്‍ വകുപ്പ്, തിരുവനന്തപുരം കോര്‍പ്പറേഷന്‍ എന്നിവയിലെ ഉദ്യോഗസ്ഥരുടെ ഒരു സ്ഥിരം സമിതി സര്‍ക്കാര്‍ തലത്തില്‍ രൂപീകരിക്കും.

മറ്റ് പ്രധാന നഗരങ്ങളിലും ഈ പദ്ധതി 2020 ഏപ്രിലിൽ തന്നെ ആരംഭിക്കാന്‍ ബന്ധപ്പെട്ട നഗരങ്ങള്‍ക്ക് നിര്‍ദേശം നല്‍കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. അതേസമയം, ദേശീയ-സംസ്ഥാന പാതയോരങ്ങളിൽ 24,000 ശുചിമുറികള്‍ നിർമ്മിക്കാൻ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. സ്ത്രീകള്‍ക്കും പുരുഷൻമാർക്കുമായി ശുചിമുറി നിർമ്മാണത്തിന് മൂന്നു സെൻറ് ഭൂമി കണ്ടെത്താൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ ചുമതലപ്പെടുത്തി

സർക്കാരിൻറെയും സഹകരണ സ്ഥാപനങ്ങളുടെയും ഭൂമിയും ഇതിനായി വിനിയോഗിക്കും. സഹകരിക്കാൻ താൽപര്യമുള്ള ഏജൻസികളെയും പങ്കെടുപ്പിക്കും. തിരുവനന്തപുരം നഗരത്തിഷ 24 മണിക്കൂറും സജീവമാകുന്ന നഗര കേന്ദ്രങ്ങള്‍തുടങ്ങാനും സർക്കാർ തീരുമാനിച്ചു. നഗരസഭ കണ്ടെത്തുന്ന സ്ഥലത്ത് 24 മണിക്കൂറും കച്ചവട സ്ഥാപനങ്ങള്‍ പ്രവർത്തിക്കും. മറ്റ് പ്രധാന നഗരങ്ങളിലും 2020 ഏപ്രിൽ ആരംഭിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.

Advertisment