തിരുവനന്തപുരം: ജയിലിലുള്ള ടി.പി. വധക്കേസ് പ്രതികൾ അധികൃതരുടെ അനുമതിയില്ലാതെ സ്വർണക്കടത്ത് സംഘവുമായി എങ്ങനെ ബന്ധപ്പെടുമെന്ന് മുൻ ആഭ്യന്തര മന്ത്രി തിരുവഞ്ചൂർ രാധാകൃഷ്ണൻ.
/sathyam/media/post_attachments/FrCRHfhIEc0Ax9MtbJbL.jpg)
ഇക്കാര്യത്തിൽ അന്വേഷിക്കണം വേണമെന്നും തിരുവഞ്ചൂർ ആവശ്യപ്പെട്ടു. സ്വർണക്കടത്ത് സംഘവുമായി ടി.പി. വധക്കേസ് പ്രതികൾ ബന്ധപ്പെട്ടത് സർക്കാർ ഒത്താശയോടെയാണെന്നും തിരുവഞ്ചൂർ ആരോപിച്ചു.
പ്രതികളായ കൊടി സുനിയും മുഹമ്മദ് ഷാഫിയും സ്വര്‍ണം തട്ടിയെടുക്കാന്‍ സഹായിച്ചുവെന്ന് സ്വർണക്കടത്ത് കേസിൽ ഉൾപ്പെട്ട കണ്ണൂർ സംഘത്തിലെ പ്രധാനി അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മൊഴി നൽകിയിരുന്നു. സഹായത്തിനുള്ള പ്രതിഫലം കൊടി സുനിക്കും മുഹമ്മദ് ഷാഫിക്കും നല്‍കിയതായും അര്‍ജുന്‍ സമ്മതിച്ചിരുന്നു.