ദഹനപ്രശ്നങ്ങൾ അകറ്റാനും പ്രതിരോധശേഷി കൂട്ടാനും ദിവസവും ഒരു ​ഗ്ലാസ് 'പെരുംജീരകം ചായ' കുടിച്ചാലോ

New Update

ഇനി മുതൽ വീട്ടിൽ ചായ തയ്യാറാക്കുമ്പോൾ അൽപം പെരുംജീരകം കൂടി ചേർത്തോളൂ. സാധാരണ ദഹന പ്രശ്നങ്ങളെ ചെറുക്കാൻ ഈ പാനീയം നിങ്ങളെ സഹായിക്കും. നിങ്ങളുടെ ദൈനംദിന പ്രവർത്തനത്തെ ബാധിക്കുന്ന ഒരു സാധാരണ പ്രശ്നമാണ് മോശം ദഹനം. ലളിതമായ വീട്ടുവൈദ്യങ്ങൾ പെട്ടെന്നുള്ള ആശ്വാസത്തിന് സഹായിക്കും. ദഹനപ്രശ്നങ്ങളോട് വിട പറയാൻ പെരുംജീരകം ചായ സഹായിക്കുമെന്നാണ് വിദ​ഗ്ധർ പറയുന്നത്.

Advertisment

publive-image

പെരുംജീരകം ചായയ്ക്ക് ദഹനം സുഗമമാക്കാൻ സഹായിക്കും. ഈ ചായ പേശികളെ ബലപ്പെടുത്താൻ സഹായിക്കുന്നു. മാത്രമല്ല, രോ​ഗപ്രതിരോധ സംവിധാനത്തെ ശക്തിപ്പെടുത്തുമെന്നും വിദ​ഗ്ധർ പറയുന്നു. പെരുംജീരകം ചായ കുടിക്കുന്നത് അമിതവണ്ണം ഇല്ലാതാക്കാൻ സഹായിക്കുന്നു. ഇത് നിങ്ങളുടെ ദഹനവ്യവസ്ഥയെ മികച്ച രീതിയിൽ നിലനിർത്തുന്നു.

ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ ഉള്ളവർക്കും ഈ ചായ നല്ലതാണ്. പെരുംജീരകം ആസ്ത്മ ലക്ഷണങ്ങൾ കുറയ്ക്കാൻ സഹായിക്കുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. വീക്കം കുറയ്ക്കാൻ സഹായിക്കുന്ന ആന്റിഓക്‌സിഡന്റുകളുടെ ശക്തമായ ഉറവിടമാണ് പെരുംജീരകം. ചൂട് പെരുംജീരകം ചായ കുടിക്കുന്നത് ആർത്തവ അസ്വസ്ഥത കുറയ്ക്കുന്നതിനും സഹായിക്കും.

ഇനി എങ്ങനെയാണ് പെരുംജീരക ചായ ഉണ്ടാക്കുന്നതെന്ന് നോക്കാം...

രണ്ട് കപ്പ് വെള്ളത്തിൽ രണ്ട് ടീസ്പൂൺ പെരുംജീരകം ചേർത്ത് നല്ല പോലെ തിളപ്പിക്കുക. ചൂടായ ശേഷം അൽപം പുതിന ഇല ചേർക്കുക. രണ്ടോ മൂന്നോ മിനിറ്റ് വീണ്ടും തിളപ്പിക്കുക. ശേഷം തണുക്കാനായി മാറ്റിവയ്ക്കുക. ( ആവശ്യമുള്ളവർക്ക് തേൻ ചേർക്കാവുന്നതാണ്). ദിവസവും ഒരു ​ഗ്ലാസ് പെരുംജീരകം ചായ കുടിക്കുന്നത് ശരീരത്തിന്റെ ക്ഷീണം അകറ്റുന്നു. ഉറക്കമില്ലായ്മയ്ക്ക് ഒന്നാന്തരം പരിഹാരമാണ് പെരുംജീരകം.

tea Black tea
Advertisment