ഒരോവറില്‍ ആറുസിക്‌സുകള്‍ നേടി ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസാര പെരേര

സ്പോര്‍ട്സ് ഡസ്ക്
Monday, March 29, 2021

കൊളംബോ: ഓരോവറിലെ ആറ് പന്തുകളും സിക്സർ പറത്തുന്ന ആദ്യ ശ്രീലങ്കൻ താരമായി ഓൾ റൗണ്ടർ തിസാര പെരേര. ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്റിലാണ് ശ്രീലങ്കൻ ആർമിക്ക് വേണ്ടി കളിച്ച തിസാര പെരേര ഉജ്ജ്വല പ്രകടനം പുറത്തെടുത്തത്.

സിക്സർ പ്രകടനത്തിനൊപ്പം തകർപ്പൻ അർദ്ധ സെഞ്ച്വറിയും താരം നേടി. ഇതോടെ സീനിയർ ക്രിക്കറ്റിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ഒമ്പതാമത്തെ ആളായി മാറി തിസാര പെരേര. 13 പന്തിൽ 52 റൺസ് നേ‌ടിയ പെരേര ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ രണ്ടാമത്തെ അര്‍ദ്ധ സെഞ്ച്വറിയും സ്വന്തം പേരില്‍ കുറിച്ചു.

പാര്‍ട് ടൈം ഓഫ് സ്പിന്നര്‍ ദില്‍ഹാന്‍ കൂറായ് എറിഞ്ഞ 42-ാം ഓവറിലാണ് പെരേര ആറുസിക്‌സുകള്‍ പായിച്ചത്. 2005-ല്‍ 12 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ കൗശല്യ വീരരത്‌നെയുടെ പേരിലാണ് ഏറ്റവും വേഗതയേറിയ ശ്രീലങ്കക്കാരന്റെ അര്‍ധസെഞ്ചുറി. ഒരോവറില്‍ ആറുസിക്‌സുകള്‍ പായിക്കുന്ന ലോകത്തിലെ ഒന്‍പതാം താരമാണ് പെരേര.

×