ഇന്നു തിരുവോണം; കരുതലോടെ ഓണമാഘോഷിച്ച് മലയാളികള്‍. മാന്യ വായനക്കാര്‍ക്ക് സത്യം ഓണ്‍ലൈനിന്‍റെ ഓണാശംസകള്‍

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഇന്നു തിരുവോണം.കോവിഡ് പ്രതിസന്ധിക്കിടയില്‍ മാസ്‌കിട്ട് സൂക്ഷിച്ചൊരോണം. പൂക്കളം തീര്‍ത്തും പാട്ടു പാടിയും ഊഞാലിട്ടും നല്ല നാളെയുടെ പ്രതീക്ഷയാവുകയാണ് തിരുവോണം.

Advertisment

കോവിഡ് ആശങ്കയുടെ പശ്ചാത്തലത്തിലാണ് ഓണാഘോഷമെന്ന പ്രത്യേകത ഇക്കുറിയുണ്ട്. ആള്‍ക്കൂട്ട ആഘോഷങ്ങള്‍ ഒഴിവാക്കണമെന്നു സര്‍ക്കാര്‍ പ്രത്യേക നിര്‍ദേശം നല്‍കിയിട്ടുണ്ട്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണമെന്നും നിര്‍ദേശമുണ്ട്.

തൃക്കാക്കര വാമനമൂര്‍ത്തി ക്ഷേത്രത്തില്‍ ഓണാഘോഷം ചടങ്ങില്‍ മാത്രമൊതുക്കി. തിരുവോണ സദ്യയും ഒഴിവാക്കിയിട്ടുണ്ട്. മലബാറിലും പൊതു ആഘോഷങ്ങള്‍ പരിമിതപ്പെടുത്തിയിട്ടുണ്ട്.

മാന്യ വായനക്കാര്‍ക്ക് സത്യം ഓണ്‍ലൈനിന്‍റെ ഓണാശംസകള്‍.

onam 2020
Advertisment