New Update
തൊടുപുഴ : തൊടുപുഴയിലെ ബാറിൽ ആക്രമണം നടത്തിയ ഡിവൈഎഫ്ഐ നേതാക്കളെ അഞ്ചു ദിവസം കഴിഞ്ഞിട്ടും പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല. ഡിവൈഎഫ്ഐ മുതലക്കോടം പ്രസിഡൻറ്, സെക്രട്ടറി എന്നിവരുൾപ്പെടെ നാലുപേരാണ് ആക്രമണം നടത്തിയത്.
വെള്ളിയാഴ്ച പുലർച്ചെ ഒന്നേമുക്കാലോടെയാണ് തൊടുപുഴയിലെ ബാറിൽ നാലംഗ സംഘം ആക്രമണം നടത്തിയത്. അർധരാത്രിയിൽ മദ്യം നൽകാതിരുന്നതാണ് സംഭവത്തിന് കാരണമായത്.
മർദ്ദനമേറ്റ ബാർ ജീവനക്കാരന്റെ പരാതിയിൽ ഡിവൈഎഫ്ഐ മുതലക്കോടം യൂണിറ്റ് പ്രസിഡന്റ് ജിത്തു ഷാജി, സെക്രട്ടറി മാത്യൂസ് കൊല്ലപ്പള്ളി ഇവർക്കൊപ്പമുണ്ടായിരുന്ന തെക്കുംഭാഗം സ്വദേശി ലിജോ, ഗോപീകൃഷ്ണൻ കെ എസ് എന്നിവർക്കെതിരെ പൊലീസ് കേസെടുത്തു. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്.