Advertisment

തൊടുപുഴ നഗരസഭയില്‍ അരിവാള്‍ ചുറ്റിക നക്ഷത്രം കൈവിട്ട് സിപിഎം! 25 സീറ്റുകളില്‍ മത്സരിക്കുന്ന സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത് ഒരു സീറ്റില്‍ മാത്രം

New Update

publive-image

Advertisment

തൊടുപുഴ: നഗരസഭ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി ചിഹ്നമായ അരിവാള്‍ ചുറ്റിക നക്ഷത്രം കൈവിട്ട് സിപിഎം. ആകെയുള്ള 35 സീറ്റുകളില്‍ 25 സീറ്റ് സിപിഎമ്മിനാണ്. ഇതില്‍ ഒരു സീറ്റില്‍ മാത്രമാണ് സിപിഎം പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്.

ബാക്കി സീറ്റുകളിലെല്ലാം കുട, ഓട്ടോറിക്ഷ തുടങ്ങിയ സ്വതന്ത്ര ചിഹ്നങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. രണ്ടാം വാര്‍ഡില്‍ മത്സരിക്കുന്ന സജ്മി ഷിംനാസാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കുന്നത്. സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ അണി നിരത്തി വിജയിക്കാനാകുമോ എന്ന പരീക്ഷണമാണ് സിപിഎം നടത്തുന്നത്. പാര്‍ട്ടിയുടെ പ്രമുഖരാരും മത്സരരംഗത്തില്ല.

എന്നാല്‍ സിറ്റിങ് സീറ്റുകളിലടക്കം പാര്‍ട്ടി ചിഹ്നങ്ങള്‍ കൈവിട്ടതില്‍ സിപിഎമ്മില്‍ പ്രതിഷേധവും ഉയരുന്നുണ്ട്. കിഴക്കന്‍ മേഖലയിലെ ഒരു സീറ്റില്‍ പോലും പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടിക്ക് കഴിഞ്ഞില്ല. പല വാര്‍ഡുകളിലും സ്ഥാനാര്‍ത്ഥികളെ കണ്ടെത്താന്‍ വരെ പാര്‍ട്ടി ബുദ്ധിമുട്ടി. പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച് ജയിച്ചിരുന്ന നേതാക്കള്‍ കൗണ്‍സിലില്‍ ഇല്ലാത്തത് പാര്‍ട്ടിയുടെ സംഘടന ദൗര്‍ബല്യമാണ് ചൂണ്ടിക്കാട്ടുന്നതെന്നും വിമര്‍ശനമുണ്ട്.

അതേസമയം, യുഡിഎഫ് സ്ഥാനാര്‍ത്ഥികളുടെ പടുകൂറ്റന്‍ ബാനറുകള്‍ വാര്‍ഡുകളില്‍ ഉയരുന്നതും ശ്രദ്ധേയമാകുന്നു. മുനിസിപ്പാലിറ്റി മൂന്നാം വാര്‍ഡുകളില്‍ നിന്നുള്ള ചിത്രങ്ങള്‍ ചുവടെ...

publive-image

publive-image

 

Advertisment