തൊടുപുഴ: തൊടുപുഴ മങ്ങാട്ടുകവലയിൽ ഇതര സംസ്ഥാന ഹോട്ടൽ തൊഴിലാളിയെ മർദ്ദിച്ച കേസിൽ രണ്ടു പേർ പിടിയിലായി. ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയ തൊടുപുഴ സ്വദേശികളാണ് ആക്രമിച്ചത്. ഞാറാഴ്ച്ചയാണ് സംഭവം. ബിനു, ലിബിൻ എന്നിവരാണ് അറസ്റ്റിലായത്. അക്രമികളിൽ ഒരാൾ കൂടി പിടിയിലാകാനുണ്ട്.
/sathyam/media/post_attachments/WftJh51zOc6GXsKeaMku.jpg)
തൊടുപുഴ മങ്ങാട്ടുകവലയിലുള്ള ഹോട്ടൽ മുബാറക്കിൽ ജോലി ചെയ്യുന്ന നജ്രുൽ ഹക്കിനെയാണ് മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചത്. ഭക്ഷണം പാർസൽ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നുവെന്ന് കടയുടമ പറയുന്നു.