Advertisment

ഒരു മന്ത്രിയോട് എത്തിക്‌സ് കമ്മറ്റി വിശദീകരണം തേടുന്നത് നിയമസഭയുടെ ചരിത്രത്തിലാദ്യം ! സ്പീക്കറുടെ നടപടിയില്‍ അമ്പരന്ന് ധനമന്ത്രി തോമസ് ഐസക് ! സ്പീക്കറുടെ തീരുമാനത്തിന് പിന്നില്‍ പാര്‍ട്ടി ഇടപെടലുണ്ടെന്ന സംശയത്തില്‍ തോമസ് ഐസക്ക് ! വിജിലന്‍സ് റെയ്ഡില്‍ മുഖ്യമന്ത്രിയെ തിരുത്താന്‍ ശ്രമിച്ച ധനമന്ത്രിക്ക് പിണറായി കൊടുത്ത പണിയോ എത്തിക്‌സ് കമ്മറ്റിക്കു മുന്നിലെ വിശദീകരണം ? പാര്‍ട്ടി ശാസനയ്ക്ക് പിന്നാലെ കിഫ്ബി വിവാദത്തിലും ഐസക്കിന് പാര്‍ട്ടിയുടെ തിരുത്തോ ?

New Update

publive-image

Advertisment

തിരുവനന്തപുരം: കിഫ്ബി, കെഎസ്എഫ്ഇയിലെ വിജിലന്‍സ് റെയ്ഡ് വിഷയങ്ങളില്‍ പ്രതിരോധത്തിലായ ധനമന്ത്രി തോമസ് ഐസക്കിന് കൂടുതല്‍ തിരിച്ചടിയാണ് പതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ് നിയമസഭാ പ്രിവില്ലേജസ് ആന്റ് എത്തിക്സ് കമ്മിറ്റിക്ക് വിടാനുള്ള സ്പീക്കറുടെ തീരുമാനം. കേരളാ നിയമസഭാചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരായ അവകാശലംഘന പരാതി എത്തിക്സ് കമ്മിറ്റിക്ക് വിടുന്നത്.

സാധാരണ മന്ത്രിമാര്‍ക്കെതിരായ അവകാശലംഘന നോട്ടീസുകള്‍ നിരവധി കിട്ടാറുണ്ട്. ഇതില്‍ വിശദീകരണം കേട്ടശേഷം തുടര്‍ നടപടികള്‍ അവസാനിപ്പിക്കുകയാണ് സ്പീക്കര്‍ സ്ഥിരമായി ചെയ്യുന്നത്. എന്നാല്‍ ഐസക്കിനെതിരായ പരാതിയില്‍ ഗൗരവം ഉണ്ടെന്നു തന്നെയാണ് സ്പീക്കറുടെ ഈ നടപടി തെളിയിക്കുന്നത്.

ധനമന്ത്രിക്കെതിരായ ഈ പതിവുവിട്ടുള്ള തീരുമാനത്തില്‍ സ്പീക്കര്‍ ഒറ്റയ്ക്ക് ഒരു തീരുമാനം എടുത്തു എന്നു വിശ്വസിക്കാന്‍ പ്രയാസമാണ്. പ്രത്യേകിച്ച് ഒരു തെരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രിയടക്കമുള്ളവരുടെ പിന്തുണ സ്പീക്കറുടെ നടപടിക്ക് ഉണ്ട് എന്നു ഉറപ്പാണ്.

സ്പീക്കര്‍ ഇക്കാര്യം നിഷേധിച്ചാലും യാഥാര്‍ത്ഥ്യം അതാണ്. എത്തിക്‌സ് കമ്മറ്റി ഐസക്കിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ പോലും സ്പീക്കര്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കാതെ എത്തിക്‌സ് കമ്മറ്റിക്ക് വിട്ടതു തന്നെ ഐസക്കിന് വലിയ തിരിച്ചടിയാണ്. വിജിലന്‍സ് റെയ്ഡ് വിഷയത്തില്‍ ഐസക് നടത്തിയ പരാമര്‍ശം തന്നെയാണ് ഇപ്പോഴത്തെ വിവാദത്തില്‍ അദ്ദേഹത്തെ കൈവിടാന്‍ മുഖ്യമന്ത്രിയെ പ്രേരിപ്പിച്ചതെന്നു ഏതാണ്ട് ഉറപ്പാണ്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വം തകര്‍ന്നു എന്നു വിമര്‍ശനമുന്നയിക്കുന്നവര്‍ക്ക് അടിക്കാന്‍ ഐസക് വടി നല്‍കി എന്നു തന്നെയാണ് മുഖ്യമന്ത്രി വിശ്വസിക്കുന്നത്. ഐസക്കിന്റെ നടപടിയെ വെറുമൊരു എടുത്തുചാട്ടമായി കാണാന്‍ അദ്ദേഹം തയ്യാറല്ല. അതുകൊണ്ടുതന്നെ ധനമന്ത്രിക്ക് നല്‍കാനുള്ള വ്യക്തമായ സന്ദേശമായേ സ്പീക്കറുടെ തീരുമാനവും കാണാനാകൂ.

വിജിലന്‍സ് റെയ്ഡ് വിവാദത്തിലെ പ്രതികരണത്തില്‍ ഒറ്റപ്പെട്ട തോമസ് ഐസകിന് കൂടുതല്‍ തിരിച്ചടിയാണ് ഇന്നത്തെ ഈ സ്പീക്കറുടെ തീരുമാനവും. നേരത്തെ തന്നെ സ്പീക്കറുടെ ഓഫീസിന് ധനമന്ത്രിയുടെ പ്രതികരണത്തില്‍ അതൃപ്തിയുണ്ടായിരുന്നു.

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ധനമന്ത്രി മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. റിപ്പോര്‍ട്ട് സഭയില്‍ വെച്ചതിനു ശേഷം പുറത്തിവിടുന്നതാണ് സാധാരണ ചട്ടം. എന്നാല്‍ ഈ ചട്ടം ലംഘിച്ചാണ് ധനമന്ത്രി ഈ റിപ്പോര്‍ട്ട് ചോര്‍ത്തിയത്.

ഇത് രാഷ്ട്രീയ പ്രേരിതമാണ്. ധനമന്ത്രിയും ധനകാര്യ സെക്രട്ടറിയും ചേര്‍ന്നുള്ള നീക്കമാണിത്. ഈ നീക്കം സഭയെ അവഹേളിക്കുന്നതിന് തുല്യമാണെന്നാണ് ആരോപിച്ചാണ് പ്രതിപക്ഷം ധനമന്ത്രിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ് നല്‍കിയത്.

thomas isaac
Advertisment