തിരുവനന്തപുരം: വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന സ്ഥാപനമായി സി.എ.ജി തരംതാഴുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ നിര്‍മാണ പ്രവര്‍ത്തനങ്ങളെ ഏകപക്ഷീയമായി അട്ടിമറിക്കുകയാണ്. സി.എ.ജി പരാമര്‍ശങ്ങളുടെ നിയമസാധുത പരിശോധിക്കുമെന്നും ഐസക് പറഞ്ഞു.
/sathyam/media/post_attachments/5YFeHnKBvcJW9niDTfWo.jpg)
മസാലബോണ്ട് വഴി കിഫ്ബി നിക്ഷേപം സ്വീകരിച്ചത് രഹസ്യമായല്ല. കിഫ്ബി വഴി വായ്പയെടുക്കുന്നത് നിയമവിരുദ്ധമാണെന്നാണ് സി.എ.ജി പറയുന്നത്. വായ്പ എടുക്കുന്നത് നിയമവിരുദ്ധമാണെന്ന് കരട് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നില്ല.
യജമാനനെ പ്രീണിപ്പിക്കാനാണ് സി.എ.ജിയുടെ ശ്രമം. ഇത് അംഗീകരിക്കാനാവില്ല. നിയമസഭയുടെ അവകാശ ലംഘനമാണ് സി.എ.ജി ചെയ്യുന്നതെന്നും ഐസക് വ്യക്തമാക്കി.