പിണറായി വിജയന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി : ഒരു സംശയവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്

New Update

publive-image

Advertisment

തിരുവനന്തപുരം : പിണറായി വിജയന്‍ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രി എന്ന കാര്യത്തില്‍ ഒരു സംശയവുമില്ലെന്ന് ധനമന്ത്രി തോമസ് ഐസക്.

കേരളത്തിലെ അടുത്ത സര്‍ക്കാരിന്റെ ക്യാപ്റ്റന്‍ പിണറായി വിജയന്‍ തന്നെയായിരിക്കും. എന്നാല്‍ , ടീമിനെ തീരുമാനിക്കുന്നത് പാര്‍ട്ടിയായിരിക്കും. ബാക്കിയുള്ളതൊക്കെ പാര്‍ട്ടി തീരുമാനിക്കട്ടെ.

ആരൊക്കെയാണ് ടീമിലുണ്ടാകുക എന്ന് പറയുന്ന പതിവൊന്നും ഞങ്ങളുടെ പാര്‍ട്ടിയിലില്ല. പാര്‍ട്ടി അത് തീരുമാനമെടുക്കും. ഇപ്പോ ഉള്ളവര്‍ മാത്രമാണ് കഴിവുള്ളവര്‍ എന്നൊക്കെ പറയാന്‍ പറ്റില്ല. കഴിവുള്ള ആള്‍ക്കാര്‍ ഇനിയും ഒരുപാട് ഉണ്ടെന്നും തോമസ് ഐസക് പറഞ്ഞു.

പാര്‍ട്ടി പറഞ്ഞാല്‍ തോമസ് ഐസക് ഇനിയും മത്സരിക്കുമോ എന്ന ചോദ്യത്തിന് അതൊക്കെ അതിന്റെ വഴിക്ക് വന്നോളും എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

Advertisment