ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസ്: നിയമസഭ എത്തിക്‌സ് കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കി

ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Monday, January 18, 2021

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിനെതിരായ പ്രതിപക്ഷത്തിന്റെ അവകാശലംഘന നോട്ടീസില്‍ ധനമന്ത്രി തോമസ് ഐസക്കിന് നിയമസഭ എത്തിക്‌സ് കമ്മിറ്റി ക്ലീന്‍ ചിറ്റ് നല്‍കി. മന്ത്രി നിയമസഭയുടെ അവകാശം ലംഘിച്ചിട്ടില്ലെന്ന് എത്തിക്‌സ് കമ്മിറ്റി വിലയിരുത്തി.

പ്രതിപക്ഷത്തിന്റെ അവകാശ ലംഘന നോട്ടീസ് നിലനില്‍ക്കില്ലെന്നും കമ്മിറ്റി വ്യക്തമാക്കി. മൂന്ന് പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെയാണ് തീരുമാനം. റിപ്പോര്‍ട്ട് നാളെ നിയമസഭയില്‍ സമര്‍പ്പിക്കും.

കിഫ്ബിക്കെതിരായ സിഎജി റിപ്പോര്‍ട്ട് ചോര്‍ത്തി മാധ്യമങ്ങള്‍ക്ക് നല്‍കിയത് നിയമസഭയുടെ അവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോണ്‍ഗ്രസിലെ വി ഡി സതീശന്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയത്. പരാതി സ്പീക്കര്‍ എത്തിക്‌സ് കമ്മിറ്റി കൈമാറുകയായിരുന്നു. സംസ്ഥാന ചരിത്രത്തില്‍ ആദ്യമായാണ് ഒരു മന്ത്രിക്കെതിരെയുള്ള പരാതി സ്പീക്കര്‍ എത്തിക്സ് കമ്മിറ്റിക്ക് വിട്ടത്.

×