Advertisment

'നാം കൊറോണയ്‌ക്കെതിരെ പോരാടി വിജയിക്കും..,' തോമസ് ഐസക്കിനെ സ്വാധീനിച്ച വരികളുടെ ഉടമ സ്നേഹയാണ്

New Update

തിരുവനന്തപുരം: തോമസ് ഐസക്കിന്റെ ബജറ്റ് അവതരണങ്ങള്‍ക്ക് നിരവധി പ്രത്യേകതകളുണ്ട്. അതില്‍ എടുത്തുപറയേണ്ടത് ബജറ്റ് പ്രസംഗങ്ങളില്‍ അദ്ദേഹം ചേര്‍ക്കുന്ന കവിതകളും ഉദാഹരണങ്ങളുമാണ്. തന്റെ പതിവ് ശെെലിയില്‍ തന്നെയാണ് തോമസ് ഐസക് ഇത്തവണയും ബജറ്റ് പ്രസംഗം നടത്തിയത്.

Advertisment

publive-image

പാലക്കാട് കുഴല്‍മന്ദം ജിഎച്ച്‌എസിലെ ഏഴാം ക്ലാസുകാരി കെ.സ്നേഹയുടെ വരികള്‍ ഉദ്ധരിച്ചാണ് ഇക്കുറി ബജറ്റ് പ്രസംഗം ആരംഭിച്ചത്. വിദ്യാരംഗം ശില്‍പശാലയില്‍ കവിതാവിഭാഗത്തില്‍ ജില്ലാതലത്തില്‍ തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥിനിയാണ് സ്‌നേഹ. കോവിഡ് പ്രതിസന്ധിയെ നമ്മള്‍ അതിജീവിക്കുമെന്നും പ്രതീക്ഷാനിര്‍ഭരമായ ഒരു പുലരിയിലേക്ക് പ്രവേശിക്കുമെന്നും അര്‍ത്ഥം വരുന്ന മനോഹര വരികളാണ് സ്‌നേഹയുടേത്.

സ്‌നേഹയുടെ കവിത

"നേരം പുലരുകയും

സൂര്യന്‍ സര്‍വതേജസോടെ ഉദിക്കുകയും

കനിവാര്‍ന്ന പൂക്കള്‍ വിരിയുകയും

വെളിച്ചം ഭൂമിയെ സ്വര്‍ഗമാക്കുകയും ചെയ്യും

നാം കൊറോണയ്‌ക്കെതിരെ

പോരാടി വിജയിക്കുകയും

ആനന്ദം നിറഞ്ഞ പുലരിയെ

തിരികെ എത്തിക്കുകയും ചെയ്യും."

അതേസമയം, ധനമന്ത്രി തോമസ് ഐസക് ഇന്ന് നിയമസഭയില്‍ നടത്തിയത് കേരള ചരിത്രത്തിലെ ഏറ്റവും ദെെര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം. മൂന്ന് മണിക്കൂറും 18 മിനിറ്റുമാണ് ഐസക് ബജറ്റ് പ്രസംഗം നടത്തിയത്. രാവിലെ ഒന്‍പതിന് ആരംഭിച്ച ബജറ്റ് അവതരണം 12.40 ഓടെയാണ് പൂര്‍ത്തിയായത്.

സമയം നീണ്ടുപോകുന്നതിനാല്‍ പല കാര്യങ്ങളും ബജറ്റ് അവതരണത്തില്‍ ഒഴിവാക്കേണ്ടിവന്നു. ബജറ്റ് അവതരണം മൂന്ന് മണിക്കൂര്‍ പിന്നിട്ടപ്പോള്‍ സ്‌പീക്കര്‍ ഇടപെടാന്‍ ശ്രമിച്ചു. 12.30 ന് സഭ പിരിയണമെന്ന് തോമസ് ഐസക്കിനെ ഓര്‍മിപ്പിച്ചു.

സ്‌പീക്കറുടെ നിര്‍ദേശം ലഭിച്ചതോടെ ഐസക് ബജറ്റ് പ്രസംഗം ചുരുക്കി. 2013 മാര്‍ച്ച്‌ 13ന് കെ.എം.മാണി നടത്തിയ 2.58 മണിക്കൂര്‍ നീണ്ട ബജറ്റ് പ്രസംഗത്തിന്റെ റെക്കോര്‍ഡാണ് തോമസ് ഐസക് ഇന്ന് നിയമസഭയില്‍ മറികടന്നത്.

thomasisac pem
Advertisment