കുവൈത്ത് : ബെല്‍ ആന്‍ഡ് ജോൺ സ്റ്റേജ് ആർട്‌സ് അവതരിപ്പിച്ച 'അവസാനത്തെ ശവപ്പെട്ടി' ' മികച്ച അവതരണത്തിനുള്ള തോപ്പില്‍ ഭാസി പുരസ്കാരം ഏറ്റുവാങ്ങി. കേരള ആർട്‌സ് ആന്റ് നാടക അക്കാഡമി (കാനാ), കുവൈറ്റ്, ഒക്ടോബര്‍ 25ന് ഖെയ്ത്താൻ ഇൻഡ്യൻ കമ്മ്യൂണിറ്റി സ്കൂളിൽ സംഘടിപ്പിച്ച മൂന്നാമത് 'തോപ്പിൽ ഭാസി നാടകോത്സവത്തിൽ നിരോഷ് തിയറ്റേഴ്സ് കുവൈറ്റിന്റ ' അനന്തരം അവൾ ' രണ്ടാമത്തെ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു.
ബിജൊയ് സ്കറിയ പാലേക്കുന്നേൽ (അവസാനത്തെ ശവപ്പെട്ടി ) ആണ് മികച്ച സംവിധായകന്‍.
സുനില്‍ ചെറിയാന്‍ (അധികാരിക്കുന്ന് - മറീന മൂവിംഗ് ആർട്‌സ് ), മികച്ച രചനയ്ക്കൂള്ള എൻ. എൻ. പിള്ള പുരസ്കാരം ഏറ്റുവാങ്ങി.
മറ്റു പുരസ്കാരങ്ങൾ
റിജോയ് വർഗീസ് (അധികാരിക്കുന്ന് ) മികച്ച നടന്‍.
എബി തോമസ് ('വേലി' - ചിലമ്പൊലി കുവൈറ്റ് - - മികച്ച നടി. ദിയാ ഷിബി (അവസാനത്തെ ശവപ്പെട്ടി) - - മികച്ച ബാലതാരം.
രമ്യേഷ് ദക്ഷിണ ( തുലാസിൽ ഒരു തൂലിക. - - - യുവസാഹിത്യ കുവൈത്ത്) - - പ്രത്യേക ജൂറി പുരസ്കാരം.
കുവൈറ്റിലെ അഞ്ച് മലയാള അമേച്വർ നാടകസമിതികളെ പങ്കെടുപ്പിച്ചുകൊണ്ട് നടന്ന നാടകോത്സവം യുണിമണി മാർക്കറ്റിംഗ് ഹെഡ് രഞ്ജിത് എസ് പിള്ള ഉദ്ഘാടനം ചെയ്തു.
പ്രശസ്ത നാടക സംവിധായകന്‍ രാജേഷ് ഇരുളം മുഖ്യ പ്രഭാഷണം നടത്തി.
സ്ത്രീപക്ഷ പ്രമേയങ്ങൾ ചർച്ച ചെയ്യാൻ സമിതികൾ പ്രത്യേകം ശ്രദ്ധ കാണിച്ചു എന്ന് അദ്ദേഹം സൂചിപ്പിച്ചു. കാന കുവൈറ്റ് പ്രസിഡണ്ട് പുന്നൂസ് അഞ്ചേരിൽ, ജൂറി അംഗം പ്രസാദ് ലാലാജി, പ്രോഗ്രാം കൺവീനർ സജീവ് കെ പീറ്റർ എന്നിവർ പ്രസംഗിച്ചു. ജനറൽ സെക്രട്ടറി ജിജു കാലായിൽ സ്വാഗതവും ട്രഷറർ അജി പരവൂർ നന്ദിയും പറഞ്ഞു.
രക്ഷാധികാരി ബാബു ചാക്കോള തോപ്പില്‍ ഭാസി അനുസ്മരണ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റ് റജി മാത്യു, പി ആര്‍ ഒ. കുമാര്‍ ത്രിത്താല എന്നിവരും ചടങ്ങിൽ പങ്കെടുത്തു.
റാഫിൾ ഡ്രോയിലൂടെ പ്രേക്ഷകരിൽനിന്നും തിരഞ്ഞെടുക്കപ്പെടുന്ന 20 പേർക്ക് പ്രത്യേക സമ്മാനങ്ങൾ വിതരണം ചെയ്തു.