കോവിഡ് രോഗികള്‍ വര്‍ധിച്ചു വരുന്നു; ഫോര്‍ട്ട് കൊച്ചിയിലെ തോപ്പുംപടി പാലം പൂര്‍ണമായും അടയ്ക്കുന്നു

ന്യൂസ് ബ്യൂറോ, കൊച്ചി
Monday, August 3, 2020

കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഫോര്‍ട്ട് കൊച്ചിയിലെ തോപ്പുംപടി പാലം പൂര്‍ണമായും അടയ്ക്കുന്നു. രോഗികളുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ച പശ്ചാത്തലത്തില്‍ നേരത്തെ ഫോര്‍ട്ട് കൊച്ചിയില്‍ സമ്പൂര്‍ണ ലോക്ഡൌണ്‍ പ്രഖ്യാപിച്ചിരുന്നു.

അവശ്യ സര്‍വീസ് ഒഴികെയുള്ള വാഹനങ്ങള്‍ അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചു. വാഹനങ്ങള്‍ തോപ്പുംപടിയില്‍ നിന്ന് തിരിച്ചയക്കുകയാണ്.നിലവില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പാലം താത്ക്കാലികമായി തുറന്നിട്ടുണ്ട്. ഫോ​ര്‍​ട്ട്​​കൊ​ച്ചി, തോ​പ്പും​പ​ടി, മ​ട്ടാ​ഞ്ചേ​രി മേ​ഖ​ല​യി​ല്‍ വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നിലവിലുള്ളത്.

സംസ്ഥാനത്ത് ഇന്നലെ 1169 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ 377 പേര്‍ക്കാണ് രോഗബാധ. എറണാകുളം ജില്ലയില്‍ നിന്നുള്ള 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

×