ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യ ആകും ;  ഈ ഭക്ഷണം കഴിക്കുന്ന പുരുഷന്മാർ അടുത്ത ജന്മം കാളയായി ജനിക്കും ; വിവാദ പരാമർശവുമായി സ്വാമി കൃഷ്ണരൂപ് ദാസ്ജി 

ന്യൂസ് ബ്യൂറോ, ഡല്‍ഹി
Wednesday, February 19, 2020

അഹമ്മദാബാദ് : ആർത്തവ ദിനങ്ങളിൽ പാചകം ചെയ്യുന്ന സ്ത്രീകൾ അടുത്ത ജന്മം വേശ്യ ആകുമെന്ന് സ്വാമി കൃഷ്ണരൂപ് ദാസ്ജി. ഈ ദിവസങ്ങളിൽ സ്ത്രീകളുണ്ടാക്കുന്ന ഭക്ഷണം കഴിക്കുന്ന പുരുഷന്മാർ അടുത്ത ജന്മം കാളയായി ജനിക്കുമെന്നും അദ്ദേഹം പറയുന്നു.

ഗുജറാത്തിലെ സ്വാമിനാരായൺ ഭുജ് മന്ദിറിലെ സ്വാമി കൃഷ്ണരൂപ് ദാസ്ജിയാണ് സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയിരിക്കുന്നത് .

ശാസ്ത്രീയമായിട്ടാണ് താന്‍ മുന്നറിയിപ്പ് നല്‍കുന്നതെന്നും സ്വാമി നാരായണ്‍ ഭുജ് മന്ദിറിലെ പ്രമുഖനായ സ്വാമി കൃഷ്ണസ്വരൂപ് പറയുന്നു. നാരായണ്‍ ഭുജ് മന്ദിറിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കോളജില്‍ വിദ്യാര്‍ഥിനികളെ നഗ്നരാക്കി ആര്‍ത്തവ പരിശോധന നടത്തിയ സംഭവം പുറത്തു വന്നതിനു പിന്നാലെയാണ് സ്വാമിയുടെ പ്രസംഗത്തിന്‍റെ ഭാഗങ്ങള്‍ പ്രചരിക്കുന്നത്.

×