Advertisment

തോട്ടടിയിൽ പുതിയ പാലം വേണമെന്ന് ആവശ്യം ശക്തം: പാലം സമ്പാദക സമിതി രൂപികരിച്ചു

author-image
ന്യൂസ് ബ്യൂറോ, ആലപ്പുഴ
Updated On
New Update

എടത്വ: ആലപ്പുഴ ജില്ലയിലെ തലവടി പഞ്ചായത്തിനെയും പത്തനംതിട്ട ജില്ലയിലെ നിരണം പഞ്ചായത്തിനെയും ബന്ധിപ്പിക്കുന്ന തോട്ടടി കടവിൽ പുതിയ പാലം വേണമെന്ന ആവശ്യം ശക്തമാകുന്നു. തുടർ പ്രവർത്തനങ്ങൾക്കായി തോട്ടടി പാലം സമ്പാദക സമിതി രൂപികരിച്ചു.

Advertisment

publive-image

20 വർഷൾക്ക് മുമ്പ് കെ.സി.ജോസഫ് എം.എൽ.എ ഫണ്ടിൽ നിന്നും പണി കഴിപ്പിച്ചതാണ് നിലവിലുള്ള വീതി കുറഞ്ഞ പാലം.മൂന്നു കരയെയും ബന്ധിപ്പിച്ച് കടത്തു വള്ളവും നടപ്പാതയും മാത്രം ഉണ്ടായിരുന്ന അവസരത്തിൽ ആണ് ഇത് നിർമ്മിച്ചത്.പ്രധാനമന്ത്രി സഡക്ക് യോജന ഗ്രാമീണ പദ്ധതി പ്രകാരം വീതി ഉള്ള റോഡിൻ്റെ നിർമ്മാണം പൂർത്തിയായിട്ട് വർഷങ്ങൾ കഴിയുന്നു.

പാലത്തിന്റെ കൈവരികൾ തകർന്നും തൂണുകൾ ദ്രവിച്ചും അപകടാവസ്ഥയിൽ ആണ്. അപകടാവസ്ഥയിലുള്ളതും സുരക്ഷിതത്വവും ഇല്ലാത്ത തോട്ടടി പാലം പൊളിച്ച് കളഞ്ഞ് പുതിയ പാലം നിർമ്മിക്കണമെന്ന് ആവശ്യപെട്ട് വിവിധ രാഷ്ട്രീയ പാർട്ടികളും സന്നദ്ധ സംഘടനകളും വ്യക്തികളും ഇതിനോടകം നിരവധി സമര പരിപാടികൾ നടത്തി.

അധിക്യതർക്ക് നല്കിയ നിവേദനത്തെ തുടർന്ന് നിലവിലുള്ള പാലത്തിൻ്റെ റിപ്പോർട്ട് അടിയന്തിരമായി സമർപ്പിക്കുന്നതിന് സംസ്ഥാന പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി. സുധാകരൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നല്കി.

publive-image

കൂട്ടായ പ്രവർത്തനത്തിലൂടെ ആവശ്യം നേടിയെടുക്കുന്നത് ലക്ഷ്യമിട്ട് കോവിഡ് 19 പ്രോട്ടോക്കോൾ പൂർണ്ണമായും പാലിച്ച് നടന്ന യോഗത്തിൽ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കൗൺസിൽ ഓഫ് ഇന്ത്യ സംസ്ഥാന ചെയർമാൻ ഡോ.ജോൺസൺ വി. ഇടിക്കുള അധ്യക്ഷത വഹിച്ചു.നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് ലത പ്രസാദ് ഉദ്ഘാടനം ചെയ്തു. റോബി തോമസ് ,സുരേഷ് പി.ഡി ,മത്തായി വർഗ്ഗീസ്,വിൻസൻ പൊയ്യാലുമാലിൽ, പി.ഒ മാത്യം , പി.കെ ആനന്ദൻ എന്നിവർ പ്രസംഗിച്ചു.

നിരണം ,തലവടി ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റുമാർ രക്ഷാധികാരികളും ഡോ.ജോൺസൺ വി. ഇടിക്കുള (ചെയർമാൻ),റോബി തോമസ് (പ്രസിഡൻ്റ് ), അഡ്വ.സി.പി.സൈജേഷ്,മത്തായി വർഗ്ഗീസ് ,വാസു (വൈസ് പ്രസിഡൻ്റുമാർ)വിൻസൺ പൊയ്യാലുമാലിൽ (ജനറൽ കൺവീനർ)പി.ഡി. സുരേഷ് (കൺവീനർ) എന്നിവരടങ്ങിയ 17 അംഗ സമിതി രൂപികരിച്ചു.

THOTTADI BRIDGE
Advertisment