ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച് കെ സുരേന്ദ്രന്‍ സമീപിച്ചിരുന്നു; ബിജെപിയുമായി യോജിക്കാനാകില്ല,  താന്‍ വിശ്വാസിയായ ഒരു കമ്മ്യൂണിസ്റ്റാണ്; വിശ്വാസികള്‍ക്ക് സിപിഎമ്മില്‍ ഒരു പ്രതിസന്ധിയുമില്ലെന്ന് തോട്ടത്തില്‍ രവീന്ദ്രന്‍

ന്യൂസ് ബ്യൂറോ, കോഴിക്കോട്
Tuesday, February 23, 2021

കോഴിക്കോട് : ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ തന്നെ ബിജെപിയിലേക്ക് ക്ഷണിച്ചിരുന്നുവെന്ന് കോഴിക്കോട് മുന്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍. എന്നാല്‍ ബിജെപിയുടെ യോജിച്ച് പോകാന്‍ കഴിയില്ലെന്ന് മറുപടി നല്‍കിയെന്നും താനൊരു വിശ്വാസിയായ കമ്മ്യൂണിസ്റ്റാണെന്നും തോട്ടത്തില്‍ രവീന്ദ്രന്‍ പറഞ്ഞു.

ബിജെപിയില്‍ ചേരാന്‍ അഭ്യര്‍ത്ഥിച്ച് കെ സുരേന്ദ്രന്‍ സമീപിച്ചിരുന്നു. ബിജെപിയുമായി യോജിക്കാനാകില്ലെന്ന് സുരേന്ദ്രനെ അറിയിച്ചു. താന്‍ വിശ്വാസിയായ ഒരു കമ്മ്യൂണിസ്റ്റാണ്. വിശ്വാസികള്‍ക്ക് സിപിഐഎമ്മില്‍ ഒരു പ്രതിസന്ധിയുമില്ല.’ എന്നായിരുന്നു തോട്ടത്തില്‍ രവീന്ദ്രന്റെ പ്രതികരണം.

അതേസമയം ബിജെപിയിലേക്ക് ക്ഷണിച്ചുവെന്ന തോട്ടത്തില്‍ രവീന്ദ്രന്റെ വാദം കെ സുരേന്ദ്രന്‍ തള്ളി. അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചിട്ടില്ലെന്നും സുഹൃത്തെന്ന നിലയില്‍ രവീന്ദ്രനെ സന്ദര്‍ശിച്ചിരുന്നുവെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇത്തരത്തില്‍ പലരുമായും ബിജെപി ആശയവിനിമയം നടത്തുന്നുണ്ടെന്നും സുരേന്ദ്രന്‍ കൂട്ടിചേര്‍ത്തു.

×