Advertisment

കടൽക്കാറ്റിൽ തീരമണഞ്ഞത് ആയിരക്കണക്കിന് 'പെനിസ്' ഫിഷുകൾ

New Update

സോഷ്യൽ മീഡിയയിൽ എങ്ങും ചർച്ചയായിരിക്കുകയാണ് പുരുഷ ലിംഗത്തിന്റെ ആകൃതിയിലുള്ള ഫിഷുകൾ. കാലിഫോർണിയയിലെ ഡ്രെയ്സ് ബീച്ചിലാണ് സംഭവം. കടലിലുണ്ടായ ശക്തമായ കാറ്റിനെത്തുടർന്നാണ് ആയിരക്കണക്കന് പെനിസ് ഫിഷ് കരയ്ക്കടിഞ്ഞത്.

Advertisment

publive-image

കടലിന്റെ അടിത്തട്ടില്‍ മണലിനുള്ളിലായാണ് സാധാരണഗതിയിൽ പെനിസ് ഫിഷുകള്‍ കഴിയുന്നത്. പല പേരിലറിയപ്പെടുന്നുണ്ടെങ്കിലും അവയുടെ ആകൃതി കാരണമാണ് പെനിസ് ഫിഷ് എന്ന പേരുവീണത്.

സവിശേഷമായ ഘടന തന്നെയാണ് ഇവയെ മറ്റ് കടല്‍ജീവികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. പത്ത് മുതല്‍ മുപ്പത് സെന്റിമീറ്റര്‍ വരെയാണ് സാധാരണഗതിയില്‍ ഇവയുടെ നീളം. അടിത്തട്ടിൽ മണ്ണിനോട് ചേര്‍ന്ന് കിടന്നാണ് ഇരപിടുത്തം. എന്നാൽ ഒരിനം വിരയായിട്ടാണ് യഥാര്‍ത്ഥത്തിൽ ഇവയെ കണക്കാക്കുന്നത്.

ചിലയിടങ്ങളിൽ ഇവ ഭക്ഷണത്തിനും ഉപയോഗിക്കുന്നുമുണ്ട്. റബ്ബറിന് സമാനമായ ഇറച്ചിയാണ് ഇവയുടേത്. അല്‍പം ഉപ്പും മധുരവും കലര്‍ന്ന രുചിയാണ്. സോസേജിന്റെ ഘടനയായതിനാല്‍ പല റെസ്റ്റോറന്റുകളിലും അങ്ങനെ തന്നെ ഗ്രില്‍ ചെയ്ത് ഇത് വിളമ്പാറുമുണ്ട്. പെനിസ് ഫിഷ് കൂട്ടത്തോടെ കരയ്ക്കടിയുന്നത് ഇതാദ്യമല്ല. കടലിലുണ്ടാകുന്ന അസ്വാഭാവികമായ മാറ്റങ്ങളുടെ ഭാഗമായാണ് ഇങ്ങനെ സംഭവിക്കുന്നതെന്നാണ് വിദഗ്ധർ പറയുന്നത്.

Advertisment