കണ്ണൂരിൽ തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവം; മൂന്ന് പേർ കസ്റ്റഡിയിൽ

author-image
ന്യൂസ് ബ്യൂറോ, കണ്ണൂര്‍
Updated On
New Update

publive-image

കണ്ണൂര്‍: കണ്ണൂരിൽ ജോലി വാഗ്ദാനം ചെയ്ത് തമിഴ്നാട് സ്വദേശിനിയെ കൂട്ട ബലാത്സംഗം ചെയ്ത സംഭവത്തില്‍ മൂന്ന് പേർ പൊലീസ് കസ്റ്റഡിയിൽ. കാഞ്ഞഞ്ഞാട് സ്വദേശി വിജേഷ്, തമിഴ്നാട് സ്വദേശി മലർ എന്നിവരുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പൊലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള നീലേശ്വരം സ്വദേശിയ്ക്ക് പങ്കുണ്ടോയെന്ന് പൊലീസ് പരിശോധിക്കുന്നു.

Advertisment

മയക്കുമരുന്ന് കലർത്തിയ ജ്യൂസ് നൽകി മയക്കിയ ശേഷമായിരുന്നു പീഡനം. കാഞ്ഞങ്ങാട്ട് സ്വദേശി  വിജേഷ് (28), തമിഴ്നാട് സ്വദേശി മലര്‍(26), കണ്ടാലറിയാവുന്ന മറ്റൊരാൾ എന്നിവർക്ക് എതിരെയാണ് കണ്ണൂർ സിറ്റി പൊലീസ് കേസെടുത്തിരിക്കുന്നത്. ആഗസ്റ്റ് 27 ശനിയാഴ്ചയാണ് പരാതിക്കാസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു. രാവിലെ ജോലിക്കെന്ന് പറഞ്ഞ് രണ്ട് പേർ യുവതി താമസിച്ച സ്ഥലത്ത് നിന്നും ഓട്ടോറിക്ഷയിൽ കൂട്ടിക്കൊണ്ട് പോവുകയായിരുന്നു. തിരിച്ചു വരുമ്പോൾ മഴ പെയ്തതോടെ യുവതിയെ ഇവർ ചാലക്കുന്നിലെ ഒരു ക്വാട്ടേഴ്സിലേക്ക് കൊണ്ടുപോയി. അവിടെ വച്ച് ജ്യൂസിൽ മയക്ക് മരുന്ന് കലർത്തിയ ജ്യൂസ് നൽകി പീഡിപ്പിച്ചു.

സമീപ ക്വാട്ടേഴ്സുകളിലുള്ളവരാണ് അവശനിലയിലായ യുവതിയെ കണ്ടെത്തിയത്. പിന്നീട് പൊലീസെത്തി ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. യുവതി ആരോഗ്യനില വീണ്ടെടുത്തതായാണ് റിപ്പോർട്ട്.  യുവതിയുടെ കാമുകനും ബന്ധുവായ സ്ത്രീക്കും സംഭവത്തിൽ പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

Advertisment