കടം വാങ്ങിയ പണം തിരികെ ചോദിച്ചു; മൂന്നുപേര്‍ ചേര്‍ന്ന് 40 കാരിയെ കൊലപ്പെടുത്തി

New Update

publive-image

ഹൈദരാബാദ്: കടം വാങ്ങിയ പണം തിരികെ ചോദിച്ച് പരസ്യമായി അപമാനിച്ചെന്ന് ആരോപിച്ച് സ്വകാര്യ പണമിടപാടു നടത്തിവന്ന 40-കാരിയെ മൂന്നുപേര്‍ ചേര്‍ന്ന് കൊലപ്പെടുത്തി. തെലുങ്കാനയിലെ അല്‍വാലില്‍ ആണ് സംഭവം നടന്നത്. കെ. സൈലു (60), എന്‍. വിനോദ (55), ബി. മഞ്ജുള ( 45) എന്നിവരാണ് നാല്‍പ്പതുകാരിയെ വീട്ടില്‍ കയറി കമ്പിപ്പാര കൊണ്ട് കുത്തി കൊലപ്പെടുത്തിയത്. മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

Advertisment

ടി പൂലമ്മയെന്ന സ്ത്രീയില്‍ നിന്നും പ്രതികളായ മൂന്നുപേരും ഓരോ ലക്ഷം രൂപവീതം കടം വാങ്ങിയിരുന്നു. പണം മടക്കി നല്‍കാതിരുന്നതോടെ പൂലമ്മ പ്രതികളെ പരസ്യമായി ആക്ഷേപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതോടെ ഇവരെ കൊലപ്പെടുത്താന്‍ പ്രതികള്‍ തീരുമാനിക്കുകയായിരുന്നു.

രാത്രി അവരുടെ വീട്ടിലെത്തിയ പ്രതികള്‍ കമ്പിപ്പാര ഉപയോഗിച്ച് ഉറങ്ങിക്കിടന്ന സ്ത്രീയെ ആക്രമിച്ചു. അതിനിടെയാണ് 40-കാരി കൊല്ലപ്പെട്ടത്. തുടര്‍ന്ന് പൂലമ്മയുടെ കാമുകനെതിരെ ആരോപണം ഉന്നയിച്ച് രക്ഷപ്പെടാനായിരുന്നു പ്രതികളുടെ ശ്രമമെന്നും പൊലീസ് പറഞ്ഞു. സംഭവത്തിന് ശേഷം രക്ഷപ്പെട്ട പ്രതികളെ പൊലീസ് പിടികൂടുകയായിരുന്നു.

Advertisment