ചികിത്സ കിട്ടാതെ ആംബുലന്‍സില്‍ കിടന്നത് മണിക്കൂറുകളോളം; ചെന്നൈയില്‍ മൂന്ന് കൊവിഡ് രോഗികള്‍ കൂടി മരിച്ചു

ന്യൂസ് ബ്യൂറോ, ചെന്നൈ
Friday, May 14, 2021

ചെന്നൈ: ചെന്നൈയിൽ ചികിത്സ കിട്ടാതെ മൂന്ന് കൊവിഡ് രോ​ഗികള്‍ കൂടി മരിച്ചു. ചെന്നൈ രാജീവ് ​ഗാന്ധി സർക്കാർ ആശുപത്രിക്ക് മുന്നിലാണ് സംഭവം. മണിക്കൂറുകളോളമാണ് മൂന്നുപേരും ചികിത്സയ്ക്കായി ആശുപത്രി മുറ്റത്തെ ആംബുലന്‍സില്‍ കിടന്നത്. സമീപ ജില്ലകളിൽ നിന്നും കൊവിഡ് ബാധിതരെ ചെന്നൈയിലേക്ക് അയച്ചതാണ് പ്രശ്നം രൂക്ഷമാക്കിയതെന്ന് ജില്ലാ ജില്ലാ കളക്ടർ പറഞ്ഞു.

×