ന്യുയോര്‍ക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചു; കൊവിഡുമായി സാമ്യമുള്ള 'പുതിയ രോഗ'മാണ് മരണകാരണമെന്ന് ഗവര്‍ണര്‍

New Update

publive-image

ന്യുയോര്‍ക്ക്: കൊവിഡുമായി സാമ്യമുണ്ടെന്ന് കരുതുന്ന രോഗം ബാധിച്ച് ന്യുയോര്‍ക്കില്‍ മൂന്ന് കുട്ടികള്‍ മരിച്ചു. ന്യുയോര്‍ക്ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കോമോയാണ് ഇക്കാര്യം അറിയിച്ചത്.

Advertisment

രക്തക്കുഴലുകള്‍ വികസിക്കുകയും ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്ന രോഗത്തെ 'പുതിയ രോഗം' എന്നാണ് ഗവര്‍ണര്‍ വിശേഷിപ്പിച്ചതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ന്യുയോര്‍ക്കില്‍ ഇത്തരത്തില്‍ 75 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഇത് പരിശോധിച്ച് വരികയാണെന്നും ഗവര്‍ണര്‍ വ്യക്തമാക്കി.

Advertisment