തമിഴ്‌നാട്ടില്‍ കനത്ത മഴ; തഞ്ചാവൂരില്‍ കെട്ടിടം ഇടിഞ്ഞ് വീണ് മൂന്ന് മരണം; 43 വര്‍ഷങ്ങള്‍ക്കു ശേഷം ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി

New Update

publive-image

ചെന്നൈ: ബുറേവി ചുഴലിക്കാറ്റ് കനത്തന്യൂനമര്‍ദമായി മാന്നാർ കടലിടുക്കിൽ നിലയുറപ്പിച്ചതോടെ തമിഴ്നാട്ടിൽ പലയിടങ്ങളില്‍ കനത്ത മഴ. തഞ്ചാവൂരില്‍ രണ്ട് കെട്ടിടങ്ങള്‍ ഇടിഞ്ഞുവീണ് മൂന്ന് പേര്‍ മരിച്ചു. കനത്തമഴയില്‍ ചെന്നൈ നഗരത്തിലെ ചില താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിന്റെ അടിയിലായി. ചിദംബരം ക്ഷേത്രത്തില്‍ വെള്ളം കയറി.

Advertisment

43 വർഷത്തിനു ശേഷം ഇതാദ്യമായാണ് ക്ഷേത്ര ശ്രീകോവിൽ പരിസരത്ത് വെള്ളക്കെട്ടുണ്ടാകുന്നത്. രാമനാഥപുരം, തൂത്തുക്കുടി, കടലൂർ തുടങ്ങിയ തെക്കൻ ജില്ലകളിൽ കനത്ത മഴയാണ് പെയ്യുന്നത്.

Advertisment