‘മിന്നല്‍ മുരളി’യുടെ സെറ്റ് തകര്‍ത്ത സംഭവം; മൂന്ന് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍; കൂടുതല്‍ അറസ്റ്റ് ഉടന്‍

ന്യൂസ് ബ്യൂറോ, കൊച്ചി
Tuesday, May 26, 2020

കൊച്ചി: ടൊവിനോ തോമസ് നായകനാകുന്ന ‘മിന്നല്‍ മുരളി’ സിനിമയുടെ കാലടിയിലെ സെറ്റ് തകര്‍ത്ത സംഭവത്തില്‍ മൂന്ന് രാഷ്ട്രീയ ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍. കെ.ആര്‍. രാഹുല്‍, എന്‍.എം. ഗോകുല്‍, സന്ദീപ് കുമാര്‍ എന്നിവരെയാണ് പെരുമ്പാവൂര്‍ പൊലീസ് അറസ്റ്റു ചെയ്തത്.

രണ്ടുപേരെ നേരത്തെ പിടികൂടിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പൊലീസ് പറഞ്ഞു.

×