കൊവിഡ് രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് പുതുതായി മൂന്നു ലക്ഷണങ്ങള്‍ കൂടി; ഈ ലക്ഷണങ്ങള്‍ ഉള്ളവര്‍ സൂക്ഷിക്കുക...!' രോഗലക്ഷണങ്ങളുടെ എണ്ണം 12 ആയി'

New Update

ഡല്‍ഹി: കൊറോണ വൈറസ് രോഗബാധയ്ക്ക് മൂന്നു രോഗലക്ഷണങ്ങൾ കൂടി കണ്ടെത്തി. യുഎസ് സെന്റർ ഫോർ ഡിസീസസ് പ്രിവെൻഷൻ (സിഡിസി) ആണ് ഇക്കാര്യം അറിയിച്ചത്. മൂക്കടപ്പ് അല്ലെങ്കിൽ മൂക്കൊലിപ്പ്, ഓക്കാനം, അതിസാരം എന്നിവയാണ് പുതിയ രോഗ ലക്ഷണങ്ങൾ.

Advertisment

publive-image

രോഗലക്ഷണങ്ങളുടെ പട്ടികയിലേക്ക് ഇതുകൂടെ ചേർത്തതായി സിഡിസി അറിയിച്ചു. ഇതോടെ രോഗലക്ഷണങ്ങളുടെ എണ്ണം 12 ആയി. പനി, കുളിര്, ചുമ, ശ്വസനത്തിനുള്ള ബുദ്ധിമുട്ട്, ക്ഷീണം, ശരീര വേദന, തലവേദന, രുചിയും മണവും നഷ്ടമാകുക, തൊണ്ട വേദന എന്നിവയാണ് സിഡിസി പട്ടികയിൽ നേരത്തേ ഉണ്ടായിരുന്ന രോഗലക്ഷണങ്ങൾ. എന്നാൽ എപ്പോഴും ഇവ കോവിഡ് രോഗലക്ഷണങ്ങളായി കണക്കാക്കാൻ കഴിയില്ലെന്ന് സിഡിസിയുടെ വെബ്സൈറ്റിൽ പറഞ്ഞിട്ടുണ്ട്.

ഓരോ കേസുകളിലും രോഗലക്ഷണങ്ങൾ വ്യത്യസ്തമായിരിക്കും. രണ്ട് മുതൽ 14 ദിവസത്തിനുള്ളിലാണ് രോഗലക്ഷണങ്ങൾ പ്രകടമാകുക. ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പഠനവിധേയമാക്കിക്കൊണ്ടിരിക്കുകയാണെന്നും വെബ്സൈറ്റിൽ പറയുന്നു

latest news all news covid 19 covid symptoms
Advertisment