Advertisment

മൂന്നു മുഖ്യമന്ത്രിമാരുടെ കാലത്ത്, കുപ്രസിദ്ധരായ മൂന്ന് വനിതകൾ

author-image
സത്യം ഡെസ്ക്
Updated On
New Update

കേരളത്തിൽ വീണ്ടുമൊരു വനിത പത്രത്താളുകളിൽ നിറയുന്നു.സ്വപ്ന സുരേഷ്.മുൻ യുഎഇ കോൺസുലേറ്റിലെ ഉദ്യോ​ഗസ്ഥ. ഇപ്പോൾ ഐടി വകുപ്പ് ഉദ്യോ​ഗസ്ഥ.സ്വർണ്ണ കള്ളക്കടത്തിന്റെ പ്രധാന കണ്ണി.പരാതിയുയർന്നുയുടനെ ഐടി വകുപ്പിൽ നിന്നും പുറത്താക്കി.ഇപ്പോൾ ഒളിവിലാണ്.

Advertisment

publive-image

ഒരുദിവസം കൊണ്ട് നടക്കുന്ന മഹാ മായാജാലം.സ്വർണ്ണ കടത്തിന്റെ അന്വേഷണം സ്വപ്ന സുരേഷിലേക്ക് എത്തുന്ന സമയം തന്നെ അവർ ഒളിവിലാകുന്നു. എറണാകുളത്തിന്റെ റോഡുകൾ കൊവിഡ് ഭീതിയിൽ പോലീസ് നിരീക്ഷണത്തിലാണ്. എന്നിട്ടും സ്വപ്ന സുരേഷ് ഒളിവിലാണ്.

ചെറിയ തസ്തികയിലുമൊന്നുമല്ല സ്വപ്ന സുരേഷ്.ഐടി വകുപ്പിന് കീഴിലുള്ള കേരള സ്‌റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ആന്റ് ഇൻഫ്രാസ്ട്രക്ചറിൽ ഓപ്പറേഷൻസ് മാനേജരാണ്.എങ്ങനെ ഇത്തരം ഒരു പോസ്റ്റിൽ ഇവരെത്തിയെന്നത് അഭ്യൂഹമാണ്.

15 കോടിയുടെ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം ഉന്നതതലങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണെന്ന് രാവിലെ റിപ്പോർട്ട് പുറത്തുവന്നിരുന്നു. സ്വപ്ന സുരേഷ് ഉൾപ്പടെയുള്ള അഞ്ച് പ്രതികളെക്കുറിച്ച് കസ്റ്റംസിന് വിവരം ലഭിച്ചിട്ടുണ്ടെന്നാണ് രാവിലെ വാർത്തയായി പുറത്തുവന്നത്.

കഴിഞ്ഞ മാസം 30ന് തലസ്ഥാനത്തെത്തിയ കാർഗോയിലാണ് 15 കോടിയുടെ സ്വർണം കണ്ടെത്തിയത്.എന്നെ അത്ഭുതപ്പെടുത്തുന്നത്,പ്രതിനായികാവേഷങ്ങൾ കൈകാര്യം ചെയ്യുന്ന ചില വനിതകൾ കഴിഞ്ഞ സർക്കാരിന്റെ അവസാന നാളുകളിലും, ഈ സർക്കാരിന്റെ അഞ്ചാംവർഷവും ഉന്നത സ്വാധീനങ്ങൾ ഉപയോഗിച്ച് സർക്കാരുകളെ കുഴപ്പത്തിലാക്കുന്ന കാഴ്ചകളാണ്.

ഉമ്മൻചാണ്ടി സർക്കാരിന് ഭരണം നഷ്ടപ്പെടുവാനുള്ള പ്രധാന വിഷയം,സരിത എസ്‌ നായർ എന്ന സ്ത്രീയാണ്. ഭരണ സിരാകേന്ദ്രങ്ങളിൽ കയറിച്ചെല്ലാവുന്ന സ്വാധീനമുണ്ടാക്കി അവർ വരുത്തിവെച്ച പരുക്കിൽ ഉമ്മൻചാണ്ടി സർക്കാർ വീഴുകയായിരുന്നു.

ഇപ്പോഴും ചാനലുകളിലും, പൊതുസമൂഹത്തിലും സരിത എസ്‌ നായർ തിളങ്ങി നിൽക്കുന്നു. സകല യുഡിഎഫ് നേതാക്കളെ കുറിച്ചും ഇവർ പലതും വിളിച്ചു പറഞ്ഞു.കെ കരുണാകരന്റെ ഭരണകാലത്ത്

ചാരസുന്ദരി എന്ന നിലയിൽ ഉദിച്ചുയർന്ന പേരാണ് മറിയം റഷീദ. അക്കാലത്ത് തിരുവനന്തപുരത്ത് കൊള്ളാവുന്ന വീടൊക്കെ മാലിക്കാർ വാടകയ്ക്ക് എടുത്തിരിക്കുകയാണെന്നു കണ്ട് ഇതെങ്ങനെ സംഭവിക്കുന്നു എന്ന് അന്വേഷിക്കാൻ സ്പെഷൽ ബ്രാഞ്ചിൽ ഇൻസ്പെക്ടറായിരുന്ന വിജയനോട് ഋഷിരാജ് സിങ് ആവശ്യപ്പെട്ടു.

വിജയന്റെ അന്വേഷണത്തിനിടെ മറിയം റഷീദ താമസിച്ചിരുന്ന സ്ഥലത്തെത്തുകയും പാസ്പോർട്ടിൽ ചട്ടലംഘനമുണ്ടെന്നു കണ്ടെത്തുകയും ചെയ്തു. അങ്ങനെയാണ് വഞ്ചിയൂർ പൊലീസ് സ്റ്റേഷനിൽ 225/94 എന്ന കേസ് റജിസ്റ്റർ ചെയ്തത്. അവിടെ നിന്നും രാജ്യത്തെ ഞെട്ടിക്കുന്ന ഒരു ചാര കെയ്‌സ് ഉടലെടുക്കുകയായിരുന്നു.

ഇന്ത്യയുടെ ക്രയോജനിക് രഹസ്യങ്ങൾ പാകിസ്താന് ചോർത്തിക്കൊടുത്ത ചാരയെന്നായിരുന്നു മാലി സ്വദേശി മറിയം റഷീദക്കെതിരായ കേസ്.* *എന്തൊക്കെ കുഴപ്പങ്ങളാണ് പിന്നീടുണ്ടായത്*. *നമ്പി നാരായണൻ എന്ന ശാസ്ത്രജ്ഞനെ കെയ്സിൽ പെടുത്തുന്നു,* ഇപ്പോഴത്തെ മുഖ്യമന്ത്രിയുട ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവ് അന്ന് കരുണാകരൻ സർക്കാരിന്റെ കാലത്ത് ഐജി സ്ഥാനം രാജിവെക്കേണ്ടി വരുന്നു.

(1995 ൽ നിയമാസഭാഗമായിരുന്ന പിണറായി വിജയൻ അന്ന് നിയമസഭയി

നമുക്ക് മറവി പലപ്പോഴും വേഗത്തിൽ വരാറുണ്ട് എന്നതാണ് ഒരു പ്രത്യേകത. ഇപ്പോൾ തന്നെ രമൺ ശ്രീവാസ്തവയുടെ പ്രശ്നം കുറേശെ മറവിയിലേക്കു തള്ളിക്കൊണ്ടിരിക്കുകയാണ്. നമ്മുടെ രാജ്യത്തു രാജ്യദ്രോഹപ്രവർത്തനം നടത്തിയ ഐജിയെ സംരക്ഷിക്കുന്ന നിലപാടാണു മുഖ്യമന്ത്രി സ്വീകരിച്ചത്. എന്നതായിരുന്നു.

എന്നാലിപ്പോൾ ആ രാജ്യദ്രോഹി മൂപ്പരുടെ ഉപദേശകൻ ആയി എന്നതാണ് കൗതുകകരമായ കാര്യം.) കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം പോലും ഒഴിയേണ്ടിവന്ന വിവാദങ്ങളിലെ നായികയായിരുന്നു മറിയം റഷീദ.

ചരിത്രത്തിൽ മൂന്നു മുഖ്യമന്ത്രിമാരുടെ കാലത്ത്, കുപ്രസിദ്ധരായ മൂന്ന് വനിതകൾ. രണ്ടു പേർ അക്കാലങ്ങളിൽ മുഖ്യമന്ത്രിമാരെ ഭരണത്തിൽ നിന്നും മാറ്റുന്നതിന് കാരണമായി തീർന്നിട്ടുണ്ട്. ഇനി സ്വപ്ന സുരേഷിന്റെ ഊഴം.

കുറെ കാലമെങ്കിലും സ്വപ്ന സുരേഷ് ചാനൽ ചർച്ചകളിൽ, സോഷ്യൽ മീഡിയകളിൽ നിറയും.

അപസർപ്പക കഥകൾ പോലെ എന്തൊക്കെ ഇനി ഇറങ്ങുവാനിരിക്കുന്നു.

രണ്ടുവട്ടവും വിവാദങ്ങളിൽ ഗുണഭോക്താവിന്റെ റോൾ കൈകാര്യം ചെയ്തത് എൽഡിഎഫ് ആയിരുന്നെങ്കിൽ, ഇപ്രാവശ്യം അതെങ്ങോട്ട് തിരിയും?

സ്വപ്ന സുരേഷ്..

ഇനി മലയാളികൾക്ക് സംസാരിക്കുവാൻ മറ്റൊരു മദാലസ പേരായി മാറുന്നു.

ഡിക്സൺ ഡിസിൽവ

three women
Advertisment