Advertisment

നാണയം വിഴുങ്ങിയ മൂന്നുവയസുകാരന്‍റെ മരണം; പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും

New Update

കൊച്ചി: നാണയം വിഴുങ്ങിയതിന് പിന്നാലെ മരിച്ച മൂന്ന് വയസുകാരന്‍റെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കുട്ടിയുടെ മരണകാരണം സംബന്ധിച്ച്‌ വ്യക്തത പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കുന്നതോടെ കിട്ടും. ഇതിന് ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കാനാണ് പൊലീസ് ഉദ്യോഗസ്ഥരുടെ തീരുമാനം. കുഞ്ഞ് ചികിത്സ കിട്ടാതെ മരിച്ചെന്ന് ആരോപണമുണ്ട്.

Advertisment

publive-image

ആലുവ കടുങ്ങല്ലൂര്‍ സ്വദേശികളായ നന്ദിനി - രാജു ദമ്പതികളുടെ മകനായ പൃഥ്വിരാജ് ഇന്നലെയാണ് മരിച്ചത്.ഞായറാഴ്ചയാണ് കുഞ്ഞ് നാണയം വിഴുങ്ങിയത്. അവശനിലയിലായ കുഞ്ഞുമായി സര്‍ക്കാര്‍ ആശുപത്രികള്‍ കയറി ഇറങ്ങിയെങ്കിലും ചികിത്സ കിട്ടിയില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം.കുഞ്ഞിനെ ആദ്യം ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അവിടെയെത്തിയപ്പോള്‍ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകാന്‍ നിര്‍ദ്ദേശിച്ചു.

വണ്ടാനം മെഡിക്കല്‍ കോളേജില്‍ എത്തിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ സംഭവത്തെ ഗൗരവത്തോടെ കാണാതെ കുഞ്ഞിനെ വീട്ടിലെത്തിച്ച്‌ ചോറും പഴവും നല്‍കാനാണ് ആവശ്യപ്പെട്ടതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് വന്നതിനാല്‍ കുഞ്ഞിനെ അഡ്മിറ്റ് ചെയ്യാനാവില്ലെന്ന് മെഡിക്കല്‍കോളേജില്‍ നിന്ന് പറഞ്ഞുവെന്നാണ് കുഞ്ഞിന്റെ അമ്മ പറയുന്നത്. വീട്ടിലെത്തിച്ച കുഞ്ഞിന്റെ നില വഷളായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

three years boy death
Advertisment