ത്രേസ്യാമ്മ പൂങ്കുടി (79) ന്യുയോര്‍ക്കില്‍ നിര്യാതയായി

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Wednesday, April 8, 2020

ന്യുയോര്‍ക്ക്: ത്രേസ്യാമ്മ പൂങ്കുടി (79) ന്യുയോര്‍ക്കിലെ കോളജ് പോയിന്റില്‍ നിര്യാതയായി. മണിമല പനന്തോട്ടം കുടുംബാംഗം. 1967-ല്‍ അമേരിക്കയിലെത്തിയതാണ്. മൗണ്ട് സൈനായി ഹോസ്പിറ്റലില്‍ 32 വര്‍ഷം സേവനമനുഷ്ടിച്ചു. വിവിധ മലയാളി സംഘടനകളുടെ തുടക്കക്കാരിലൊരാളും സജീവ പ്രവര്‍ത്തകയുമായിരുന്നു. ആദ്യകാല മലയാളികളുടെ സംഘടന പയനിയര്‍ ക്ലബില്‍ അംഗമാണ് എസ്. എം.സി.സി. മുന്‍ പ്രസിഡന്റും രാമപുരം സ്വദേശിയുമായ ജോസഫ് പൂങ്കുടി ആണു ഭര്‍ത്താവ്. മക്കള്‍: ഡോ. ഗീത, അറ്റോര്‍ണി പ്രീത. മരുമക്കള്‍: ഡോ. മാറ്റ്, ജെയിസ്. സംസ്‌കാരം പിന്നീട്‌

×