/sathyam/media/post_attachments/UmfkTnrmnV4HPy4dNPGV.jpg)
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതാക്കള്‍ അച്ചടക്കത്തിന്റെ പരിധി ലംഘിക്കരുതെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. മുഖ്യമന്ത്രിക്കെതിരായ സുധാകരന്റെ വിവാദ പരാമര്‍ശം പരിശോധിക്കുമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.
അതേസമയം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ പരസ്യ യുദ്ധവുമായി സുധാകരന് രംഗത്തെത്തി. പിണറായിക്കെതിരായ പരാമര്‍ശം പാര്‍ട്ടിക്കു വേണ്ടിയാണ് നടത്തിയതെന്ന പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നുവെന്ന ചെന്നിത്തലയുടെ പ്രതികരണം തന്നെ വേദനിപ്പിച്ചു. ഇന്നലെ ചെന്നിത്തലയോട് കാര്യങ്ങള്‍ വിശദീകരിച്ചിരുന്നു. എന്നിട്ടും പരാമര്‍ശം ഒഴിവാക്കേണ്ടിയിരുന്നുവെന്ന ചെന്നിത്തലയുടെ ഇന്നത്തെ നിലപാട് തന്നോട് കാണിച്ച അനീതിയാണെന്നും സുധാകരന് തുറന്നടിച്ചു.
കോണ്‍ഗ്രസ് പാര്‍ട്ടിക്കും നേതാക്കള്‍ക്കും പ്രതികരണശേഷിയില്ലെന്നും സുധാകരന് കുറ്റപ്പെടുത്തി. തന്നെ കെപിസിസി നേതൃസ്ഥാനത്തേക്ക് പരിഗണിക്കുന്നത് കൊണ്ടാവാം പരാമര്‍ശം ചിലര്‍ വിവാദമാക്കിയതെന്നും സുധാകരന് വ്യക്തമാക്കി.