കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസിയുടെ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശൂര്‍ അതിരൂപത

New Update

publive-image

തൃശ്ശൂർ: ക്രൈസ്തവ വിശ്വാസികൾ കൊവിഡ് ബാധിച്ച് മരിച്ചാൽ മൃതദേഹം ദഹിപ്പിക്കാമെന്ന് തൃശ്ശൂർ അതിരൂപതയുടെ നിർദ്ദേശം. സെമിത്തേരിയിലോ പള്ളി പറമ്പിലോ സ്ഥലമില്ലെങ്കിൽ സ്വന്തം വീട്ടുവളപ്പിൽ ദഹിപ്പിക്കാമെന്നും അതിരൂപതയുടെ സർക്കുലറിലുണ്ട്. ഇതാദ്യമായാണ് ഒരു ക്രൈസ്തവ സഭ മൃതദേഹം ദഹിപ്പിക്കാൻ അനുമതി നൽകുന്നത്.

Advertisment

മൃതദേഹം ദഹിപ്പിക്കുന്നതിന് മരിച്ച ആളുടെ ബന്ധുക്കളുടെ സമ്മതം ഉണ്ടായിരിക്കണം. മൃതദേഹം ദഹിപ്പിക്കുന്നതിനേക്കാള്‍ പരമ്പരാഗത രീതിയില്‍ സംസ്‌കരിക്കുന്നതിനേയാണ് സഭ പ്രോത്സാഹിപ്പിക്കുന്നതെന്നും അതിരൂപത വ്യക്തമാക്കുന്നു.

മൃതദേഹം പള്ളി സെമിത്തേരിയില്‍ അടക്കം ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ മറ്റൊരു പള്ളിയിലെ സെമിത്തേരിയിലോ അതിനും സാധിച്ചില്ലെങ്കില്‍ വീട്ടുവളപ്പിലോ സംസ്‌കരിക്കാമെന്നും കോവിഡ് പശ്ചാത്തലത്തില്‍ മാത്രമാണ് ഇത്തരത്തില്‍ അനുവദിക്കുന്നതെന്നും തൃശ്ശൂര്‍ അതിരൂപതയുടെ സര്‍ക്കുലറില്‍ പറയുന്നു.

Thrissur Archdiocese

Advertisment