റിയാദ്: തൃശൂർ ജില്ല സൗഹൃദവേദി മുഖ്യ രക്ഷാധികാരിയും ഇന്ത്യയിലെയും വിദേശ രാജ്യങ്ങളിലെയും അറിയപ്പെടുന്ന ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന പത്മശ്രീ .സി.കെ മേനോൻ അനുസ്മരണ ചടങ്ങ് തൃശൂർ ജില്ല സൗഹൃദവേദി സൗദി ഘടകം സൂം മീറ്റിലൂടെ സംഘടിപ്പിച്ചു.
/sathyam/media/post_attachments/cnp0GlpFGL8wAoiIIOtf.jpg)
സൗഹൃദവേദി സൗദി പ്രസിഡന്റ് ധനഞ്ജയ കുമാറിന്റെ അധ്യക്ഷതയിൽ. ചേർന്ന അനുസ്മരണ യോഗം പ്രവാസി സമ്മാൻ. ജേതാവും സൗദിയിലെ പ്രമുഖ ജീവകാരുണ്ണ്യ പ്രവർത്തകനുമായ ഷിഹാബ് കൊട്ടുകാട് ഉത്ഘാടനം ചെയ്‌തു,.ജാതിമത രാഷ്ട്രീയ പരിഗണനകള്‍ക്കതീതമായി ജീവകാരുണ്യ രംഗത്തെ നിറസാന്നിധ്യം ആയിരുന്നു പത്‌മശ്രീ . സി.കെ. മേനോൻ എന്നും അദ്ദേഹത്തെ സ്മരിക്കുമ്പോൾ ആദ്യം ഓര്‍മയില്‍ എത്തുന്നത് സൗദി അറേബ്യയില്‍ കൊലക്കയര്‍ കാത്തുകഴിഞ്ഞ നാല് മനുഷ്യരെ ദിയ തുക നൽകി ജീവിതത്തിലേക്ക് തിരിച്ചു നടത്തിച്ച സംഭവമാണെന്നും അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് ഷിഹാബ് കൊട്ടുകാട് പറഞ്ഞു.
/sathyam/media/post_attachments/krCiPS07bmAcWDIVrFef.jpg)
ഗൾഫ് യുദ്ധക്കാലത്ത് കുവൈറ്റിലെ മലയാളികളടക്കമുള്ള ഇന്ത്യാക്കാരെ നാട്ടിലേയ്ക്ക് തിരി ച്ചയയ്ക്കാനും ഇറാക്കില്‍ കുടുങ്ങിയ നഴ്സുമാരെ പുനരധിവസിപ്പിയ്ക്കാനും മുൻപന്തിയിൽ ഉണ്ടായിരുന്നു സി.കെ.മേനോന്‍ എന്നും നിർധനരായ പെൺകുട്ടികൾക്ക് വേണ്ടി സമൂഹ വിവാഹം, തൃശൂരില്‍ ചേരി നിവാസി കള്‍ക്കായി നൂറ് വീടുകള്‍ പണിത് നല്‍കിയതും കേരള സര്‍ക്കാരിന്റെ ലക്ഷംവീട് പദ്ധതിയില്‍ ഭവനരഹിതര്‍ക്ക് വീടുകള്‍ വച്ചുനല്‍കിയതും സി.കെ. മേനോന്റെ ജീവകാരു ണ്യ പ്രവര്‍ത്തനരംഗത്തെ ചില ഉദാഹരണങ്ങൾ മാത്രമാണെന്നും അദ്ദേഹത്തെ അനുസ്മരിച്ചു കൊണ്ട് സംസാരിച്ച മാധ്യമ പ്രവർത്തകരായ ജയൻ കൊടുങ്ങല്ലൂര്‍, ഉബൈദ് എടവണ്ണ, ഷംനാദ് കരുനാഗപ്പള്ളി, ഖത്തർ സൗഹൃദവേദി പ്രസിഡന്റ് അബ്ദുൽ ഗഫൂർ, എൻ ആർ കെ ചെയർമാൻ അഷറഫ് വടക്കേവിള, സൗഹൃദവേദി സഹകരണസംഘo പ്രസിഡന്റ് ശ്രീനിവാസൻ, മുൻ പ്രസിഡന്റ് ജോൺ റാൽഫ് എന്നിവർ പറഞ്ഞു.
സി. കെ. മേനോനെ 2006ല്‍ പ്രവാസി ഭാരതീയ സമ്മാന്‍ പുരസ്‌കാരവും .2009 ൽ പത്‌മശ്രീയും നൽകി രാജ്യം ആദരിച്ചിരുന്നു. അനുശോചന യോഗത്തിൽ ട്രഷറർ ഷാഹിദ് അറക്കൽ,ഖത്തർ ഭാരവാഹികളായ ശശിധരൻ, മുഹമ്മദ് മുസ്തഫ, ശ്രീനി വാസൻ, റാഫി, ആരിഫ്, പവിത്രൻ സൗദി ഭാരവാഹികളായ ബഷീർ വാടാനപ്പള്ളി, കൃഷ്ണകുമാർ,അഷറഫ്, ബാബു പൊറ്റെ ക്കാട്, ശരത് ജോഷി, അനിൽ നാട്ടിക,ഷരീഫ് അറക്കൽ, സോമൻ, ഉണ്ണികൃഷ്ണൻ,നന്ദു, ശശിധരൻ, ശിവദാസൻ, വിജയൻ, പങ്കജാക്ഷൻ, സുരേഷ് തിരുവില്വാമല, എന്നിവർ സി. കെ. മേനോനെ അനുസ്മരിച്ചു. അനുസ്മരണ യോഗത്തിന് ജനറൽ സെക്രട്ടറി സുരേഷ് ശങ്കർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഗിരിജൻ നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us