തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍, പൂരം നടത്തിപ്പിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടും

ന്യൂസ് ബ്യൂറോ, തൃശൂര്‍
Monday, April 19, 2021

തൃശൂര്‍ : തൃശൂര്‍ പൂരം നടത്തിപ്പില്‍ നിലപാട് മയപ്പെടുത്തി ദേവസ്വങ്ങള്‍. കോവിഡ് വ്യാപനമില്ലാതെ എങ്ങനെ പൂരം നടത്താമെന്ന് ആലോചിക്കും. പൂരം നടത്തിപ്പിനായി പ്രത്യേക മെഡിക്കല്‍ സംഘത്തെ നിയോഗിക്കണമെന്ന് ചീഫ് സെക്രട്ടറി വിളിച്ച യോഗത്തില്‍ ആവശ്യപ്പെടും.

ഈ സംഘത്തിന്റെ നിര്‍ദേശമനുസരിച്ച് പൂരം നടത്താന്‍ തയ്യാറെന്ന് യോഗത്തെ അറിയിക്കും. വൈകീട്ട് നാലു മണിക്കാണ് ചീഫ് സെക്രട്ടറി വിളിച്ച യോഗം. ഓണ്‍ലൈനിലൂടെ തൃശൂര്‍ ജില്ലാ കലക്ടറും കമ്മിഷണറും ഡി.എം.ഒയും യോഗത്തില്‍ പങ്കെടുക്കും.

കോവിഡ് വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ പൂരം എങ്ങനെ നടത്തുമെന്ന് ആലോചിക്കാനാണ് ചീഫ് സെക്രട്ടറി വീണ്ടും യോഗം വിളിച്ചത്.

×