തൃശൂർ : തൃശൂർ പൂരം മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സാമൂഹിക സുരക്ഷാ മിഷൻ എക്സിക്യുട്ടീവ് ഡയരക്ടർ ഡോ. അശീൽ മുഹമ്മദിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്. തൃശൂർക്കാരെ അഭിസംബോധന ചെയ്താണ് പോസ്റ്റ്. മേയ് രണ്ടിന് ആഹ്ലാദപ്രകടനം മാറ്റിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെടുന്നു.
/sathyam/media/post_attachments/O8RszHpCsqci3FWfn3Qa.jpg)
പോസ്റ്റ് വായിക്കാം:
തൃശ്ശൂർക്കാരെ... ഈ ലോകത്തിനു മുന്നിൽ ശാസ്ത്രബോധത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും ഒരു മാതൃക കാണിക്കാൻ നിങ്ങൾക്ക് കിട്ടിയ അവസരമാണ്.
"ഇപ്പ്രാവശ്യം പൂരം വേണ്ട.. കഴിഞ്ഞ വർഷം പോലെ അനുഷ്ടാനങ്ങൾ മാത്രം മതി "എന്ന് നിങ്ങൾ തീരുമാനിച്ചാൽ അത് ചരിത്രമാകും.. ഒരുപക്ഷെ അനേകം പേരുടെ ജീവൻ രക്ഷിക്കാൻ സാധിക്കും.. ഇനിയും ഈ covid സുനാമി തീരും വരെ ഇത്തരം തീരുമാനങ്ങൾ എടുക്കാൻ അനേകം പേർക്ക് പ്രചോദനമാവും
So please... മനുഷ്യ ജീവനുകളെക്കാൾ വലുതല്ല ഒന്നും എന്ന് നമ്മൾ ഇനിയും പഠിച്ചില്ലേ
NB: ഇത് പറയണോ എന്ന് ആയിരം വട്ടം ആലോചിച്ചതാണ്.. ഒരു വേള എന്റെ പേര് പോലും അതിനു തടസ്സമാണ് എന്നും അറിയാം... but പറയാതിരുന്നാൽ അത് ഒരു പക്ഷെ പിന്നീട് വല്ലാത്ത കുറ്റബോധം ഉണ്ടാക്കിയേക്കാം.. അതുകൊണ്ടാണ്
One more thing...എല്ലാ കൂടിച്ചേരലുകളും ഇന്നത്തെ അവസ്ഥയിൽ ആത്മഹത്യപരമാണ്.. അത് എന്തിന്റെ പേരിലായാലും... may 2 നു ആഹ്ലാദ പ്രകടനങ്ങൾ ആരെങ്കിലും പ്ലാൻ ചെയ്യുന്നുണ്ടെങ്കിൽ അതും ഒഴിവാക്കുക... പ്ലീസ്