തലവേദന കലശലാകുമ്പോള്‍ മനോനില തെറ്റും; രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച് അമ്മ

author-image
ന്യൂസ് ബ്യൂറോ, ചെന്നൈ
Updated On
New Update

തിരുപ്പൂര്‍: തലവേദന കലശലായതിനെ തുടര്‍ന്ന് മനോനില തെറ്റി രണ്ടു മക്കളെ ഇരുമ്പ് പൈപ്പുകൊണ്ട് അടിച്ചു കൊലപ്പെടുത്തിയ യുവതി വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചു. തിരുപ്പൂര്‍ വെള്ളകോവില്‍ അത്താംപാളയത്ത് കനകസമ്പത്തിന്റെ ഭാര്യ രേവതി (39) ആണ് മക്കളായ ഹര്‍ഷിത (13), കലൈവേന്ദന്‍ (7) എന്നിവരെ കൊലപ്പെടുത്തിയ ശേഷം വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചത്.

Advertisment

publive-image

വെള്ളകോവിലിലെ സ്വകാര്യ സ്‌കൂളിലെ വിദ്യാര്‍ഥികളായ ഹര്‍ഷിതയും കലൈവേന്ദനും ചൊവ്വാഴ്ച വൈകിട്ട് സ്‌കൂള്‍ വിട്ട് തിരികെ എത്തിയ ശേഷമാണ് സംഭവം. മൂവരെയും കാണാതായതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന സ്ഥലത്ത് തലയിലും മുഖത്തും ഗുരുതരമായി പരുക്കേറ്റ നിലയില്‍ കുട്ടികളെയും സമീപത്തായി വിഷം അകത്തുചെന്ന് അവശയായ രേവതിയെയും കണ്ടെത്തുകയായിരുന്നു.

രേവതി കഴിഞ്ഞ നാലു മാസമായി കടുത്ത തലവേദനയ്ക്ക് കോയമ്പത്തൂരിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തലവേദന കലശലാകുമ്പോള്‍ രേവതി മനോനില തെറ്റിയതു പോലെ പെരുമാറിയുന്നതായി റിപ്പോര്‍ട്ടുണ്ട്.

ഇന്നലെ വൈകിട്ട് കനകസമ്പത്ത് കടയില്‍ പോയ സമയത്ത് രേവതി രണ്ട് കുട്ടികളേയും കൂട്ടി വീടിനടുത്തുള്ള കാര്‍ഷിക ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ സൂക്ഷിക്കുന്ന കെട്ടിടത്തിലേക്കു പോകുകയായിരുന്നു. ഇവിടെവച്ച് കുട്ടികളെ ഇരുമ്പ്‌ പൈപ്പു കൊണ്ട് അടിച്ചു കൊലപ്പെടുത്തിയ ശേഷം രേവതി വിഷം കുടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണ് കനകസമ്പത്ത് ഞെട്ടിപ്പിക്കുന്ന വിവരം അറിഞ്ഞത്. ഉടന്‍ തന്നെ രേവതിയെ ആശുപത്രിയിലെത്തിച്ചു. കുട്ടികളെ കൊന്ന് വിഷം കുടിച്ച കാര്യം രേവതി തന്നെയാണ് ഭര്‍ത്താവിനോടു പറഞ്ഞത്.

Advertisment